ചെപ്പോക്കിൽ പഞ്ചാബ് കിങ്സിന്റെ റൺചെയ്സ്; ഐപിഎല്ലിൽ നിന്ന് പുറത്തായി CSK

പഞ്ചാബിനായി യൂസ്വേന്ദ്ര ചഹൽ ഹാട്രിക് അടക്കം നാല് വിക്കറ്റുകൾ വീഴ്ത്തി

dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് ആവേശജയം. ഏഴ് വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് ​കിങ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 19.2 ഓവറിൽ 190 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഐപിഎൽ സീസണിൽ നിന്ന് പുറത്തായ ആദ്യ ടീമായി ചെന്നൈ സൂപ്പർ കിങ്സ്.

നേരത്തെ ടോസ് നേടിയ ശ്രേയസ് അയ്യർ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 47 പന്തിൽ നാല് ഫോറും എട്ട് സിക്സറും സഹിതം 88 റൺസെടുത്ത സാം കരണാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. ഐപിഎല്ലിലെ സാമിൻറെ ഉയർന്ന സ്കോറുമാണിത്. ഡെവാൾഡ് ബ്രവീസ് 32 റൺസും സംഭാവന ചെയ്തു.

പഞ്ചാബിനായി യൂസ്വേന്ദ്ര ചഹൽ ഹാട്രിക് അടക്കം നാല് വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് ഓവറിൽ 32 റൺസെടുത്താണ് ചഹൽ പഞ്ചാബിനായി നാല് വിക്കറ്റുകൾ നേടിയത്. അർഷ്ദീപ് സിങ്ങും മാർകോ ജാൻസനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് പഞ്ചാബ് റൺചെയ്സ് മുന്നിൽ നിന്ന് നയിച്ചത്. 41 പന്തിൽ അഞ്ച് ഫോറും നാല് സിക്സറും സഹിതം 72 റൺസെടുത്ത ശ്രേയസ് പഞ്ചാബ് ജയം ഉറപ്പിച്ച ശേഷമാണ് പുറത്തായത്. ഓപണർ പ്രഭ്സിമ്രാൻ സിങ് 54 റൺസെടുത്ത് നിർണായക സംഭാവന നൽകി. പ്രിയാൻഷ് ആര്യയും ശശാങ്ക് സിങ്ങും 23 റൺസ് വീതവും നേടി. അവസാന നിമിഷം തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് പഞ്ചാബിന്റെ ജയം ഒരൽപ്പം വൈകിച്ചു.

Content Highlights: PBKS beat CSK by four wickets

dot image
To advertise here,contact us
dot image