
മസ്‌കത്: ഒമാനില്‍ ചൂട് കനക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സുഹാറില്‍ 44.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഇത് ഈ വര്‍ഷത്തെ ഒമാനിലെ ഏറ്റവും വലിയ ചൂടാണ്. ചില മേഖലകളില്‍ തണുത്ത കാലാവസ്ഥയും അനുഭവപ്പെടുന്നുണ്ട്.
സാധാരണഗതിയില്‍ മെയ് മാസത്തോടെയാണ് രാജ്യത്ത് ചൂട് കനക്കാറുള്ളത്. ജൂണ്‍, ജൂലായ് മാസമാകുന്നതോടെ ചൂട് മൂര്‍ദ്ധന്യത്തില്‍ എത്തുകയും ചെയ്യും. ഇത് ന്യൂനമര്‍ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പ്രവചിക്കുന്നവരും കുറവല്ല. ഏതായാലും അവധി ആഘോഷിക്കാന്‍ നാട്ടില്‍ നിന്ന് ഒമാനിലെത്തിയവര്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ്.
ചിലര്‍ അവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ അതിനാല്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലുമാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളിലും പാര്‍ക്കുകളിലും തിരക്ക് കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.
Content Highlights: heat wave hits record highs