'മര്‍ദ്ദിച്ചത് സിപിഐഎം, അവിശ്വാസത്തില്‍ എതിര്‍ത്തത് പ്രകോപനമായി'; വയനാട്ടിൽ മർദ്ദനമേറ്റ ജനപ്രതിനിധി

പനമരം പഞ്ചായത്തില്‍ ഇടത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ബെന്നി വോട്ട് ചെയ്തിരുന്നു

'മര്‍ദ്ദിച്ചത് സിപിഐഎം, അവിശ്വാസത്തില്‍ എതിര്‍ത്തത് പ്രകോപനമായി'; വയനാട്ടിൽ മർദ്ദനമേറ്റ ജനപ്രതിനിധി
dot image

കല്‍പറ്റ: വയനാട് പനമരത്ത് വാര്‍ഡ് മെമ്പറെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ആരോപണം. തന്നെ ആക്രമിച്ചതിന് പിന്നില്‍ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആണെന്നും കമ്പിവടി കൊണ്ട് തലയ്ക്കും കൈയ്ക്കും അടിച്ചതായും മെമ്പര്‍ ബെന്നി ചെറിയാന്‍ ആരോപിക്കുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ബെന്നിയെ ഒരു സംഘം ആക്രമിച്ചത്. നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ബെന്നി.

പഞ്ചായത്തില്‍ ഇടത് പ്രസിഡന്റിനെതിരായ അവിശ്വാസത്തിന് അനുകൂലമായി ബെന്നി വോട്ട് ചെയ്തിരുന്നു. യുഡിഎഫിനെ അനുകൂലിച്ച് വോട്ട് ചെയ്തതില്‍ തനിക്ക് വധഭീഷണിയുണ്ടായിരുന്നുവെന്നും ഇക്കാര്യം കാണിച്ച് എസ്പിക്ക് പരാതി നല്‍കിയിരുന്നുവെന്നും ബെന്നി പറയുന്നു. പരാതിയില്‍ ആരോപിക്കുന്ന അതേ സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്നും ബെന്നി ആരോപിച്ചു.

കഴിഞ്ഞ മാസം ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ജനതാദള്‍ സെക്കുലറിന്റെ ചിഹ്നത്തില്‍ 11-ാം വാര്‍ഡില്‍ നിന്നും മത്സരിച്ചു വിജയിച്ച ബെന്നി ചെറിയാന്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ നാല് ആവശ്യങ്ങള്‍ ഉന്നയിച്ച് ഓഫിസിനു മുന്നില്‍ 16 ദിവസം നിരാഹാര സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെ ബെന്നി ചെറിയാനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഈ അവസരം മുതലെടുത്താണ് യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 23 അംഗ ഭരണ സമിതിയില്‍ അവിശ്വാസ പ്രമേയം പാസാകാന്‍ 12 വോട്ടാണ് വേണ്ടിയിരുന്നത്.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും എല്‍ഡിഎഫ് ബിജെപി അംഗങ്ങള്‍ അംഗങ്ങള്‍ വിട്ടു നിന്നിരുന്നു. എല്‍ഡിഎഫില്‍നിന്ന് പുറത്താക്കിയ ബെന്നി ചെറിയാന്‍ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. നേരത്തെ നറുക്കെടുപ്പിലൂടെയായിരുന്നു സിപിഐഎമ്മിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.

Content Highlights: panamaram ward member benny cheriyan allegation against cpim over attack

dot image
To advertise here,contact us
dot image