'സനാതന ധർമം എങ്ങനെ ചാതുർവർണ്യത്തിൻ്റെ ഭാഗമാകും?'; മുഖ്യമന്ത്രിയെയും കെ സുധാകരനെയും തള്ളി വി ഡി സതീശൻ

പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയാണ് കേരളത്തിൽ നടക്കുന്നതെന്നും തനിക്ക് സംസാരിക്കാൻ തന്നെ പേടിയാണെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

dot image

തിരുവനന്തപുരം: സനാതന ധർമവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെയും കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെയും പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സനാതന ധർമം എങ്ങനെയാണ് ചാതുർവർണ്യത്തിൻ്റെ ഭാഗമാകുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു.

സനാതന ധർമം നമ്മുടെ സംസ്കാരമാണെന്നും സതീശൻ പറഞ്ഞു. രാജ്യത്തിന്റെ സവിശേഷതയാണത്. ഒരു ജാതി ഒരു മതം ഒരു ദൈവം, അതാണ് സനാതന ധർമം. സനാതന ധർമത്തെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുകയാണ്. മുഖ്യമന്ത്രി ഉദ്ദേശിച്ച ആളുകൾക്ക് അവകാശപ്പെട്ടതല്ല സനാതന ധർമമെന്നും വി ഡി സതീശൻ പറഞ്ഞു. കാവിവത്ക്കരണം എന്ന വാക്ക് തന്നെ തെറ്റാണെന്നും അമ്പലത്തിൽ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം പ്രത്യേകം വിഭാഗക്കാരാണോ എന്നും അദ്ദേഹം ചോദിച്ചു. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയാണ് കേരളത്തിൽ നടക്കുന്നത്. തനിക്ക് സംസാരിക്കാൻ തന്നെ പേടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

ശ്രീനാരായണ ഗുരുവിനെ സനാതന ധർമത്തിന്‍റെ വക്താവും പ്രയോക്താവുമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം. ഗുരുവിനെ പോലൊരു മനുഷ്യനെ സനാതന ധർമത്തിന്റെ അടയാളമാക്കി മാറ്റാനുള്ള ശ്രമം അദ്ദേഹത്തോട് കാണിക്കുന്ന വലിയ നിന്ദയാണ്. സനാതന ഹിന്ദുത്വത്തിന് ജനാധിപത്യം അയിത്തമാണ്. സനാതന ഹിന്ദുത്വം പഴയ രാജവാഴ്ചയാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സനാതന ധര്‍മത്തിന്റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിലും വര്‍ണാശ്രമത്തിലും തളയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് കെ സുധാകരനും പറഞ്ഞിരുന്നു.

content highlight- VD Satheesan rejects CM and G Sudhakaran as 'Sanatanadharma is our culture'

dot image
To advertise here,contact us
dot image