
May 29, 2025
05:33 AM
തൃശ്ശൂര്‍: പ്രഭാഷകനും സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് (69) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവത്തിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച രാവിലെ 10 ന് തൃപ്രയാറിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. മൃതദേഹം ഇന്ന് രാവിലെ 11.30 ന് കേരള സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും. ആരോഗ്യവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു.
എആര്‍ രാജരാജവര്‍മ്മ പുരസ്‌കാരം, ഫാ. അബ്രഹാം വടക്കേല്‍ അവാര്‍ഡ്, കാവ്യമണ്ഡലം അവാര്‍ഡ്, ഗുരുദര്‍ശന അവാര്‍ഡ്, ശ്രീശൈലം സാഹിത്യ പുരസ്‌കാരം, സി പി മേനോന്‍ അവാര്‍ഡ്, കലാമണ്ഡലം മുകുന്ദരാജാ പുരസ്‌കാരം തുടങ്ങീ ഒട്ടനേകം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Content Highlights: Balachandran Vadakkedath Passed Away