കൂടുവിട്ട ഹനുമാന്‍ കുരങ്ങുകള്‍ തിരിച്ചെത്തിയില്ല;മടങ്ങിവന്നില്ലെങ്കില്‍ മൃഗശാലയില്‍ നാളെ സന്ദര്‍ശകരെ കയറ്റില്ല

മനുഷ്യ സാന്നിധ്യം ഉണ്ടായാല്‍ കുരങ്ങ് തിരിച്ചെത്താന്‍ സാധ്യത കുറവെന്നും വിലയിരുത്തലുണ്ട്.

dot image

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ കയറിയില്ല. മൂന്ന് ഹനുമാന്‍ കുരങ്ങുകളാണ് ഇപ്പോഴും തിരിച്ചെത്താത്തത്. ഹനുമാന്‍ കുരങ്ങുകള്‍ കൂടുവിട്ടാല്‍ രാത്രിയോടെ കൂട്ടില്‍ തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. മനുഷ്യ സാന്നിധ്യം ഉണ്ടായാല്‍ കുരങ്ങ് തിരിച്ചെത്താന്‍ സാധ്യത കുറവെന്നും വിലയിരുത്തലുണ്ട്.

കുരങ്ങ് രാത്രിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ നാളെ മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. മൂന്നു കുരങ്ങുകളും മൃഗശാല വളപ്പിലെ മരത്തില്‍ കഴിയുകയാണ്. കുരങ്ങുകളെ തിരികെ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇന്ന് രാവിലെ മുതലാണ് കുരങ്ങുകളെ കാണാതായത്. ഇപ്പോള്‍ ഒരു ആണ്‍കുരങ്ങുമാത്രമാണ് കൂട്ടില്‍ അവശേഷിക്കുന്നത്. തുറന്ന കൂടിന്റെ കിടങ്ങ് ചാടിക്കടന്ന കുരങ്ങുകള്‍ മൃഗശാല വളപ്പിനുള്ളിലെ മരത്തില്‍ കയറി കൂടുകയായിരുന്നു.

ഒന്നരവര്‍ഷം മുന്‍പായിരുന്നു സമാനമായ രീതിയില്‍ കുരങ്ങ് ചാടിപ്പോയത്. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാന്‍ തുറന്നുവിടുന്ന ചടങ്ങ് നടക്കാനിരിക്കെ കൂട് തുറന്നു പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.

dot image
To advertise here,contact us
dot image