
May 23, 2025
04:14 PM
കോഴിക്കോട്: പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ മഞ്ഞപ്പിത്ത വ്യാപനം. സ്കൂളിലെ 65 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കും ഹൈസ്കൂൾ ഭാഗത്തിലെ കുട്ടികൾക്കുമാണ് രോഗബാധ ഉണ്ടായത്. സ്കൂളിൽ ഇന്ന് ഉച്ച ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ കൂൾ ബാറിൽ നിന്നാകാം അസുഖ ബാധയെന്നാണ് സംശയം.സ്കൂളിലെ കൂളറിലും കിണറിലും രോഗാണു സാന്നിധ്യം ഇതുവരെ കണ്ടെത്താനായില്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.