വയനാടിനായി ചായക്കട തുടങ്ങി, സപ്ലൈയര്മാരായി സിനിമാ താരങ്ങള്; ഒറ്റദിവസം കൊണ്ട് 10,000 രൂപ വരവ്

അഭിനേതാക്കളായ പി പി കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ഒരുനിമിഷം ചായക്കടക്കാരായി

വയനാടിനായി ചായക്കട തുടങ്ങി, സപ്ലൈയര്മാരായി സിനിമാ താരങ്ങള്; ഒറ്റദിവസം കൊണ്ട് 10,000 രൂപ വരവ്
dot image

വയനാടിന് കൈത്താങ്ങായി മലയാള സിനിമയിലെ അഭിനേതാക്കളായ പി പി കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ഒരുനിമിഷം ചായക്കടക്കാരായി മാറി. വയനാട് പുനരധിവാസത്തിനായി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ തുടങ്ങിയ സ്നേഹ ചായക്കട ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഇരുവരും ചായക്കടക്കാരനും സപ്ലയറുമായത്. ഇവിടെ നിന്ന് ചായയും കടിയും കഴിക്കുന്നവർക്ക് ഇഷ്ടമുള്ള തുക സംഭാവനയായി ബോക്സിൽ നിക്ഷേപിക്കാം. ഈ തുക വയനാട് പുനരധിവാസത്തിനായി കൈമാറും.

'തിയേറ്ററുകളിൽ ചിത്രം പരാജയം, കയ്യിലെ കാശിറക്കി തിയേറ്ററുകളിൽ സിനിമ ഓടിച്ച് സൂപ്പർസ്റ്റാർ'

ഇന്നലെ മാത്രം 10,000 രൂപയുടെ ചായയും പലഹാരവും പെട്ടിക്കടയിൽ വിറ്റുപോയി. ഈ മാസം 11 വരെയാണ് ചായക്കട പ്രവർത്തിക്കുക. രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് പ്രവർത്തനം. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, ഹരിത നാലാപ്പാടം, ബ്ലോക്ക് ഉപഭാരവാഹികളായ യതിഷ് വാരിക്കാട്ട്, ഡോ എ ആർ ആര്യ, ബ്ലോക്ക് സെക്രട്ടറി വി ഗിനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

dot image
To advertise here,contact us
dot image