മുണ്ടക്കൈ ദുരന്തം; രക്ഷാപ്രവര്ത്തകര്ക്കായി അതിവേഗം ഭക്ഷണമെത്തിക്കാൻ ഡ്രോണുകൾ

ബാസ്ക്കറ്റില് പത്ത് പേര്ക്കുള്ള ഭക്ഷണപൊതികള് ഒരേ സമയം വഹിക്കാന് കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്

dot image

കൽപ്പറ്റ: വയനാട്ടിലെ ദുരന്തത്തിനെ തുടർന്ന് ചൂരല്മലയില് രക്ഷാപ്രവര്ത്തനം നടത്തുന്നവര്ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന് ഡ്രോണുകൾ ഉപയോഗപ്പെടുത്തി. ബാസ്ക്കറ്റില് പത്ത് പേര്ക്കുള്ള ഭക്ഷണപൊതികള് ഒരേ സമയം വഹിക്കാന് കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്.

ഹിറ്റാച്ചി, ജെസിബി തുടങ്ങിയ യന്ത്രങ്ങള് പ്രവര്ത്തിപ്പിക്കുന്നവര്ക്കായി ഭക്ഷണം അവരുടെ കൈകളില് നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ് വഴി ഓപ്പറേറ്റ് ചെയ്തത്.
രക്ഷാപ്രവര്ത്തകര്ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.

'ജീവിച്ചിരിപ്പുണ്ടോ? ഇഎംഐ അടക്കണം';ക്യാമ്പില് കഴിയുന്നവരെ സമ്മര്ദ്ദത്തിലാക്കി പണമിടപാട് സ്ഥാപനങ്ങൾ

മേപ്പാടി പോളിടെക്നിക്കില് പ്രവര്ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്നോട്ടത്തില് കേരള ഹോട്ടല് റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.

dot image
To advertise here,contact us
dot image