നായികയായി മലയാളത്തിന്റെ 'ആൻ മരിയ', ഹനുമാൻകൈൻഡിൻ്റെ റാപ്പ്; 'ദുരന്തർ' ടീസറിൽ ഞെട്ടിച്ച് രൺവീർ സിംഗ്

'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ

dot image

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ‘ധുരന്ദർ’ന്റെ അനൗൺസ്‌മെന്റ് ടീസർ പുറത്തുവന്നു. രൺവീർ സിങ്ങിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്. രൺവീറിന്റെ ഒരു പക്കാ മാസ് എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ടീസർ നൽകുന്നത്.

ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ആൻമരിയ കലിപ്പിലാണ്’ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ സാറാ അർജുൻ ആണ് രൺവീറിന്റെ നായികയായി സിനിമയിൽ എത്തുന്നത്. ബാലതാരമായി സിനിമയിലെത്തി പ്രേക്ഷമനം കവർന്ന സാറാ നായികയായി എത്തുന്നതിനാൽ മലയാളികൾക്കിടയിലും ദുരന്തർ ചർച്ചവിഷയമാകുന്നുണ്ട്. 'ഉറി ദ സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ഗാനവും അനൗൺസ്‌മെന്റ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബി62 സ്റ്റുഡിയോ നിർമിച്ച് ജിയോ സ്റ്റുഡിയോസ് ആണ് സിനിമ അവതരിപ്പിക്കുന്നത്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആണ് സിനിമ നിർമിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം രൺവീറിന്റെതായി പുറത്തിറങ്ങുന്ന സിനിമ ആയതിനാൽ വലിയ പ്രതീക്ഷയാണ് സിനിമയ്ക്കുള്ളത്.

Content Highlights: Durandhar teaser starring Ranveer Singh out now

dot image
To advertise here,contact us
dot image