ഇസ്രയേലിൽ കെയര് ടേക്കര് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തു; പ്രതികൾ പിടിയിൽ

പണം വാങ്ങിയ ഒരാള്ക്കുപോലും വീസ നല്കിയിട്ടില്ല

dot image

ഇടുക്കി: ഇസ്രയേലില് കെയര്ടേക്കര് ജോലിക്ക് വീസ നല്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഊന്നുകല് തളിച്ചിറയില് ടി കെ കുര്യാക്കോസ്, മുരിക്കാശേരി ചിറപ്പുറത്ത് എബ്രാഹാം, എബ്രാഹാമിന്റെ ഭാര്യ ബീന എന്നിവരെയാണ് മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഒളിവിലായിരുന്ന ഒന്നാം പ്രതി കുര്യാക്കോസിനെ ആലുവയിലെ ലോഡ്ജില് നിന്നും രണ്ടും മൂന്നും പ്രതികളെ തൊടുപുഴയില് നിന്നുമാണ് അറസ്റ്റുചെയ്തത്. അടിമാലിയില് എം ആൻഡ് കെ ഗ്ലോബൽ ഇന്റര്നാഷണല് ടൂര്സ് ആന്ഡ് ട്രാവല്സ് എന്ന പേരില് ഒരു വര്ഷം മുമ്പും പിന്നീട് മുരിക്കാശേരിയിലും എറണാകുളത്ത് തലക്കോടും ഓഫീസുകള് തുറന്നാണ് മൂവരും തട്ടിപ്പു നടത്തിയത്.

ഒരു ലക്ഷം മുതല് 15 ലക്ഷം രൂപ വരെ 200 ഓളം പേരില്നിന്ന് തട്ടിയെടുത്തതായാണ് വിവരം. പണം വാങ്ങിയ ഒരാള്ക്കുപോലും വീസ നല്കിയിട്ടില്ല. ഒരു വര്ഷം മുമ്പ് മുതല് പണം വാങ്ങിയെങ്കിലും എല്ലാവരോടും അവധി പറയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

സ്വർണം വാങ്ങാൻ കാത്തിരിക്കുവാണോ ഇതാണ് നല്ല 'ബെസ്റ്റ് ടൈം'; വിലയിൽ ഇടിവ്
dot image
To advertise here,contact us
dot image