മെമ്മറികാര്ഡ് അന്വേഷണ റിപ്പോര്ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്ജി; ഹൈക്കോടതി ജഡ്ജി പിന്മാറി

മെമ്മറി കാര്ഡ് കേസിലെ മാര്ഗ്ഗ നിര്ദ്ദേശങ്ങള് സര്ക്കുലര് ആയി പുറപ്പെടുവിക്കണമെന്ന സംസ്ഥാന സര്ക്കാരിന്റെ ആവശ്യം അംഗീകരിച്ച കോടതി ഹര്ജിയില് തീര്പ്പ് കല്പ്പിച്ചിരുന്നു.

മെമ്മറികാര്ഡ് അന്വേഷണ റിപ്പോര്ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്ജി; ഹൈക്കോടതി ജഡ്ജി പിന്മാറി
dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില് ജില്ലാ സെഷന്സ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഉപഹര്ജി പരിഗണിക്കുന്നതില് നിന്നും ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എ ബദറുദ്ദീന് ആണ് പിന്മാറിയത്. ഹര്ജി ജസ്റ്റിസ് പിജി അജിത് കുമാര് അധ്യക്ഷനായ ബെഞ്ച് പിന്നീട് പരിഗണിക്കും

പരിഗണനാ വിഷയം അനുസരിച്ച് ഉപഹര്ജി പുതിയ ബെഞ്ചില് ലിസ്റ്റ് ചെയ്യാനായിരുന്നു ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള് ബെഞ്ചിന്റെ നിര്ദ്ദേശം. ഇതനുസരിച്ചാണ് സ്ത്രീകള്ക്കെതിരായ അതിക്രമ കേസുകള് പരിഗണിക്കാന് അധികാരമുള്ള സിംഗിള് ബെഞ്ചാണ് ഹര്ജി പരിഗണിക്കേണ്ടിയിരുന്നത്.

മെമ്മറി കാര്ഡ് കേസിലെ മാര്ഗ്ഗ നിര്ദ്ദേശങ്ങള് സര്ക്കുലര് ആയി പുറപ്പെടുവിക്കണമെന്ന സംസ്ഥാന സര്ക്കാരിന്റെ ആവശ്യം അംഗീകരിച്ച കോടതി ഹര്ജിയില് തീര്പ്പ് കല്പ്പിച്ചിരുന്നു. ഹര്ജിയില് ഇന്ന് അതിജീവിതയ്ക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്ന്ന അഭിഭാഷകന് ഗൗരവ് അഗര്വാളാണ് ഹാജരായത്.

dot image
To advertise here,contact us
dot image