'ആടുജീവിതം' ഫോണിൽ പകർത്തി എന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ

ആടുജീവിതം പ്രദർശനത്തിടെ മൊബൈൽ ഫോണിൽ ചിത്രം റെക്കോർഡ് ചെയ്തു എന്നാണ് ആരോപണം

dot image

പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' തിയേറ്ററിൽ ഗംഭീര പ്രതികരണമാണ് നേടുന്നത്. ഇതിനിടെ ചിത്രം തിയേറ്ററിൽ നിന്ന് ഫോണിൽ പകർത്തിയെന്നാരോപിച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂരിൽ സീ സിനിമാസ് തിയേറ്റർ ഉടമയുടെ പരാതിയിലാണ് ഇയാളെതിരെ കേസ് എടുത്തിരിക്കുന്നത്.

ആടുജീവിതം പ്രദർശനത്തിടെ മൊബൈൽ ഫോണിൽ ചിത്രം റെക്കോർഡ് ചെയ്തു എന്നാണ് ആരോപണം. എന്നാൽ താൻ താൻ വീഡിയോ കാൾ ചെയ്യുകയായിരുന്നു എന്നാണ് കസ്റ്റഡിയിൽ ഉള്ളയാൾ മൊഴി നൽകിയത്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്. ഫോൺ വിശദ പരിശോധനക്ക് വിധേയമാകുമെന്നും പൊലീസ് അറിയിച്ചു.

'മഞ്ഞുമ്മൽ ബോയ്സ് അല്ല ആടുജീവിതം, മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം പൃഥ്വിരാജ്'; യോഗി ബാബു

ഇന്നലെ റിലീസ് ചെയ്ത പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. കാനഡയിൽ നിന്നാണ് വ്യാജപതിപ്പുകൾ പ്രചരിക്കുന്നത്. സംഭവത്തിൽ എറണാകുളം സൈബർ സെല്ലിന് സംവിധായകൻ ബ്ലെസി പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി സിനിമ പ്രചരിപ്പിച്ചവരുടെ സ്ക്രീൻഷോട്ടുകളും അദ്ദേഹം സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.

dot image
To advertise here,contact us
dot image