നിർമാതാവായും ഹിറ്റടിച്ച് ശിവകാർത്തികേയൻ, ഞെട്ടിച്ച് തായ് കിഴവി; ഗംഭീര കളക്ഷനുമായി ചിത്രം

സിനിമയിലെ രാധിക ശരത്കുമാറിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്

നിർമാതാവായും ഹിറ്റടിച്ച് ശിവകാർത്തികേയൻ, ഞെട്ടിച്ച് തായ് കിഴവി; ഗംഭീര കളക്ഷനുമായി ചിത്രം
dot image

നടൻ ശിവകാർത്തികേയൻ നിർമിച്ച് രാധിക ശരത്കുമാർ പ്രധാന വേഷത്തിൽ എത്തിയ സിനിമയാണ് തായ് കിഴവി. ഒരു കോമഡി ഡ്രാമയായി ഒരുങ്ങിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശിവകുമാർ മുരുഗേശൻ ആണ്. മികച്ച പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. പുറത്തിറങ്ങി മൂന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിക്കുന്ന കളക്ഷൻ ആണ് സിനിമ സ്വന്തമാക്കുന്നത്.

ആദ്യ മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 20.78 കോടിയാണ് സിനിമ നേടിയത്. ഇന്ത്യയിൽ നിന്ന് 15.51 കോടിയും ഓവർസീസ് മാർക്കറ്റിൽ നിന്ന് 5.28 കോടിയുമാണ് സിനിമ സ്വന്തമാക്കിയത്. വരും ദിവസങ്ങളിൽ സിനിമ ഇനിയും കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. സിനിമയിലെ രാധിക ശരത്കുമാറിന്റെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഗംഭീര ട്രാൻസ്ഫോർമേഷൻ ആണ് നടിയുടേതെന്നും തന്റെ മികച്ച പ്രകടനം കൊണ്ട് അവർ സിനിമയെ താങ്ങി നിർത്തുന്നു എന്നുമാണ് കമന്റുകൾ. പാഷൻ സ്റ്റുഡിയോസ്, ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളിൽ ശിവകാർത്തികേയനും സുധൻ സുന്ദരവും ചേർന്നാണ് സിനിമയുടെ നിർമ്മാണം.

നിവാസ് കെ. പ്രസന്ന ആണ് സിനിമയ്ക്കായി സംഗീതം നൽകിയിരിക്കുന്നത്. അതേസമയം, തായ് കിഴവിക്ക് ശേഷം ശിവകുമാർ മുരുഗേശൻ ഒരുക്കുന്ന സിനിമയിൽ ശിവകാർത്തികേയൻ ആണ് നായകനായി എത്തുന്നത്. 'സേയോൺ' എന്നാണ് ശിവകാർത്തികേയന്റെ പുതിയ സിനിമയുടെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. വിവേക് വിജയകുമാർ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സാൻ ലോകേഷ് ആണ് എഡിറ്റർ. കമൽ ഹാസൻ, ആർ മഹേന്ദ്രൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

Content Highlights: Sivakarthikeyan scores big as a producer with Thaikizhavi delivering shocking box office numbers. Here’s the latest collection report and audience response

dot image
To advertise here,contact us
dot image