യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന വീഡിയോ പകർത്തി ബന്ധുകൾക്ക് അയച്ചു: കട്ടപ്പന സ്വദേശി അറസ്റ്റിൽ

കട്ടപ്പന തൊപ്പിപാള കുമ്പളക്കുഴി സ്വദേശി ബിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന വീഡിയോ പകർത്തി ബന്ധുകൾക്ക് അയച്ചു: കട്ടപ്പന സ്വദേശി അറസ്റ്റിൽ
dot image

ഇടുക്കി : ഇടുക്കി അടിമാലിയിൽ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ. കട്ടപ്പന തൊപ്പിപാള കുമ്പളക്കുഴി സ്വദേശി ബിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡന ദൃശ്യങ്ങൾ പകർത്തി പ്രതി യുവതിയുടെ ബന്ധുകൾക്കും അയച്ചുകൊടുത്തിരുന്നു.

വെള്ളത്തൂവൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ബിബിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീടിനടുത്തുള്ള ബന്ധുവീട്ടിൽ എത്തിയ പ്രതി സൗഹ്യദം സ്ഥാപിച്ച് പരിചയപ്പെടുകയും ഫോൺ വഴി കൂടുതൽ അടുപ്പം സ്ഥാപിച്ചെടുക്കുകയായിരുന്നു.

പിന്നീടാണ് പ്രതി യുവതിയെ വശീകരിച്ച് അടിമാലിയിലുള്ള സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയതും പീഡനത്തിന് ഇരയാക്കിയതും. ഇതെ തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

അനസ് പെരുമ്പാവൂര് സംഘത്തിലെ മൂന്ന് പേരെ കൊലപ്പെടുത്താന് ക്വട്ടേഷന് നല്കി;ആരോപണവുമായി വിശ്വസ്തന്
dot image
To advertise here,contact us
dot image