തോല്പ്പിക്കാന് ശ്രമമെന്ന്ആരോപണം; സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കയ്യാങ്കളി

സെക്രട്ടറിയേറ്റ് അംഗങ്ങളായ ഹർഷകുമാറും പത്മകുമാറും തമ്മിൽ വാക്കേറ്റം നടന്നു. ഇരുവരും തമ്മിൽ കയ്യാങ്കളിയായി.

dot image

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. തിരഞ്ഞെടുപ്പ് പ്രചരണ വിഷയത്തിലാണ് തർക്കം നടന്നത്. പ്രചരണം മന്ദഗതിയിലെന്ന് ജില്ലാ സെക്രട്ടേറിയറ്റംഗം എ പത്മകുമാർ ആരോപിച്ചു. എന്നാൽ പത്മകുമാറിനെ എതിർത്ത് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് തർക്കമുണ്ടായതും പിന്നാലെ ഇത് കയ്യാങ്കളിയിലേക്കെത്തുകയും ചെയ്തത്.

സെക്രട്ടേറിയറ്റ് അംഗങ്ങളായ ഹർഷകുമാറും പത്മകുമാറും തമ്മിൽ വാക്കേറ്റം നടന്നു. ഇരുവരും തമ്മിൽ കയ്യാങ്കളിയായി. ഒരു വിഭാഗം തോമസ് ഐസക്കിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതായി പത്മകുമാർ ആരോപിച്ചു. ആദ്യ ഘട്ട പ്രചരണത്തിൽ ഐസക്കിന് വിജയ സാധ്യത ഉണ്ടായിരുന്നതായാണ് പത്മകുമാർ ആരോപിക്കുന്നത്. പ്രചരണം ഇപ്പോൾ മോശമാണെന്നും പത്മകുമാർ യോഗത്തിൽ തുറന്നടിക്കുകയും രാജി ഭീഷണി മുഴക്കുകയും ചെയ്തു.

dot image
To advertise here,contact us
dot image