ഷാരോൺ വധക്കേസ്; ഗ്രീഷ്മയ്ക്കും കുടുംബത്തിനും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു

ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രതികള്ക്കെതിരെ ചുമത്തിയിട്ടുണ്ട്.

dot image

തിരുവനന്തപുരം: പാറശാല ഷാരോണ് വധക്കേസിലെ പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിച്ച് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ കോടതി കുറ്റപത്രം വായിച്ചു കേള്പ്പിച്ചത്. ഒക്ടോബർ മൂന്നിന് കേസിന്റെ വിചാരണ നടപടികള് തുടങ്ങാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ഗ്രീഷ്മയുമായി പ്രണയത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രതികള്ക്കെതിരെ ചുമത്തിയിട്ടുണ്ട്.

2022 ഒക്ടോബര് 14ന് ആണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കളനാശിനി കലർത്തി കൊടുക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബര് 25നാണ് ഷാരോണ് മരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ വിനീത് കുമാറാണ് ഹാജരായത്. കേസിലെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ഗ്രീഷ്മയുടെ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു.

dot image
To advertise here,contact us
dot image