മണ്ണാർക്കാട് അലനല്ലൂരിൽ തീപിടുത്തം

അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം.

dot image

പാലക്കാട്: മണ്ണാർക്കാട് അലനല്ലൂരിൽ വൻ തീപിടുത്തം. അലനല്ലൂരിലെ 'വൈറസ്' എന്ന തുണിക്കടയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കട തുറക്കാൻ ജീവനക്കാർ എത്തിയപ്പോളാണ് പുകയും തീയും ശ്രദ്ധയിൽപ്പെട്ടത്. മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും, സാധിച്ചിട്ടില്ല.

അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. എന്നാൽ അപകടകാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ യൂണിറ്റുകൾ എത്തിച്ച് തീ നിയന്ത്രണമാക്കാൻ ശ്രമിക്കുകയാണെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മണ്ണാർക്കാട് അഗ്നിശമന ഉദ്യോഗസ്ഥർ അറിയിച്ചു.

dot image
To advertise here,contact us
dot image