അജീഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം ഞായറാഴ്ച

മതില് തകര്ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു

dot image

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില് കൊല്ലപ്പെട്ട പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല് അജീഷിന്റെ മൃതദേഹം പടമലയിലെ വീട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്കാരം ഞായറാഴ്ച നടക്കും.

കര്ണാടകയില് നിന്ന് പിടികൂടി റേഡിയോ കോളര് ഘടിപ്പിച്ച് കാട്ടില് തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില് തകര്ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

അജിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്കാൻ തീരുമാനമായി. അഞ്ച് ലക്ഷം രൂപ തിങ്കളാഴ്ച്ചയും ബാക്കി അഞ്ച് ലക്ഷം രൂപ കുടുംബം നിര്ദേശിക്കുന്ന നോമിനിക്ക് അടുത്ത മന്ത്രിസഭാ യോഗം അംഗീകരിച്ച ശേഷം ദുരിതാശ്വാസ നിധിയില് നിന്ന് നല്കാനുമാണ് തീരുമാനം. 50 ലക്ഷം രൂപ നല്കണമെന്നാണ് സര്വ്വകക്ഷിയോഗത്തില് കുടുംബം ആവശ്യപ്പെട്ടത്.

അജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, ഒരാള്ക്ക് ജോലി; സര്വ്വകക്ഷി യോഗത്തില് ധാരണ

എന്നാല് ബാക്കി 40 ലക്ഷം രൂപ നല്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗത്തില് മാത്രമേ തീരുമാനമുണ്ടാകൂ. സര്ക്കാരിലേക്ക് അനൂകൂലശുപാര്ശ ഇത് സംബന്ധിച്ച് നല്കും. അജിയുടെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി അറിയിച്ചിട്ടുണ്ട്. ഭാര്യക്ക് സ്ഥിരം ജോലി നല്കുമെന്നും യോഗത്തില് ഉറപ്പ് നല്കി.

dot image
To advertise here,contact us
dot image