ചിറ്റൂര്‍ നഗരസഭ; സുമേഷ് അച്യുതന്‍ ചെയര്‍മാനാകും

നഗരസഭ ചെയര്‍മാനായിരുന്ന കെ എല്‍ കവിതയും വൈസ് ചെയര്‍മാന്‍ എം ശിവകുമാറും ഉള്‍പ്പെടെ പരാജയപ്പെട്ടിരുന്നു.

ചിറ്റൂര്‍ നഗരസഭ; സുമേഷ് അച്യുതന്‍ ചെയര്‍മാനാകും
dot image

പാലക്കാട്: ചിറ്റൂര്‍ നഗരസഭയില്‍ സുമേഷ് അച്യുതന്‍ ചെയര്‍മാനാകും. 74 വര്‍ഷം നീണ്ടുനിന്ന യുഡിഎഫ് ഭരണം അവസാനിപ്പിച്ച് 2020ല്‍ എല്‍ഡിഎഫ് നഗരസഭ ഭരണം പിടിച്ചെടുത്തിരുന്നു. എന്നാല്‍ സുമേഷ് അച്യുതന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഇക്കുറി ഭരണം തിരിച്ചു പിടിച്ചു.

ആകെയുള്ള 30 സീറ്റില്‍ 19 സീറ്റ് നേടിയാണ് യുഡിഎഫ് ഭരണം നേടിയെടുത്തത്. 11 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. എന്‍ഡിഎയ്ക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.

നഗരസഭ ചെയര്‍മാനായിരുന്ന കെ എല്‍ കവിതയും വൈസ് ചെയര്‍മാന്‍ എം ശിവകുമാറും ഉള്‍പ്പെടെ പരാജയപ്പെട്ടിരുന്നു. കവിത 217 വോട്ടിനാണ് പരാജയപ്പെട്ടത്. ശിവകുമാര്‍ 32 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

സുമേഷ് അച്യുതന്‍ ആദ്യമായാണ് നഗരസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് എല്‍ഡിഎഫ് വിജയിച്ച പരുത്തിക്കാവ് വാര്‍ഡിലാണ് സുമേഷ് അച്യുതന്‍ ജനവിധി തേടിയത്. 185 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുമേഷ് അച്യുതന്‍ വിജയിച്ചത്.

Content Highlights: Chittoor Municipality; Sumesh Achuthan to be the Chairman

dot image
To advertise here,contact us
dot image