പ്രചരിക്കുന്നത് ശുദ്ധ അസംബന്ധം; റിയാസിനെതിരെ വിമർശനമുയർന്നിട്ടില്ലെന്ന് എം വി ഗോവിന്ദൻ

വിമർശനമുയർന്നുവെന്നത് മാധ്യമങ്ങളുണ്ടാക്കിയ വാർത്തയാണ്. പ്രചരിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് എം വി ഗോവിന്ദൻ

dot image

തൃശൂർ: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിമർശനമുയർന്നുവെന്നത് മാധ്യമങ്ങളുണ്ടാക്കിയ വാർത്തയാണ്. പ്രചരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. അതേ പറ്റി പ്രതികരിക്കാൻ തന്നെ കിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കൂടാതെ ബജറ്റിൽ അതൃപ്തിയറിയിച്ച് സിപിഐ മന്ത്രിമാർ കത്ത് കൊടുത്ത സംഭവം അറിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സ്മാര്ട് സിറ്റി റോഡ് വിവാദത്തില് റിയാസിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില് വിമര്ശനമുയർന്നുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. നേതാക്കളെ സംശയത്തില് നിര്ത്തുന്ന മന്ത്രിയുടെ പരാമര്ശം അപക്വമാണ്, പ്രതികരണങ്ങളില് മന്ത്രി ജാഗ്രത പുലര്ത്തിയില്ലെന്നും യോഗത്തില് വിമര്ശനമുയര്ന്നുവെന്നുമാണ് ലഭിച്ച വിവരം. എന്നാൽ ഇത്തരം വിമർശനങ്ങൾ ഉയർന്നുവെന്നതിനെ തള്ളിക്കളയുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടി.

റോഡ് തകര്ന്നതിന് എതിരെ കടകംപള്ളി സുരേന്ദ്രന് പരാതി ഉന്നയിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിമർശിച്ച് റിയാസ് രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം നഗരസഭയുടെ വികസന സെമിനാറിലായിരുന്നു കടകംപള്ളിയുടെ വിമര്ശനം. ഇതിന് മറുപടിയെന്നോണം കരാറുകാരെ തൊട്ടപ്പോള് ചിലര്ക്ക് പൊള്ളിയെന്നാണ് റിയാസ് പ്രതികരിച്ചത്.

പൊതുയോഗത്തിലെ റിയാസിന്റെ പ്രതികരണത്തില് സിപിഐഎം ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. താന് ഉദ്ദേശിച്ചത് കടകംപള്ളിയെയോ മറ്റ് നേതാക്കളെയോ ആയിരുന്നില്ലെന്ന പ്രതികരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില് വിഷയം ചര്ച്ചയായത്.

'ജാഗ്രത പുലര്ത്തിയില്ല'; മന്ത്രി റിയാസിന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില് വിമര്ശനം
dot image
To advertise here,contact us
dot image