'ദിശാബോധമുള്ളവരെ നയിക്കാന് കഴിയുന്ന നേതാവ്'; ശശി തരൂരിനെ പുകഴ്ത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ്

ശശി തരൂരിനെ വേദിയിലിരുത്തിയായിരുന്നു പുകഴ്ത്തല്.

'ദിശാബോധമുള്ളവരെ നയിക്കാന് കഴിയുന്ന നേതാവ്'; ശശി തരൂരിനെ പുകഴ്ത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ്
dot image

കോട്ടയം: എംപിയും കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗവുമായ ശശി തരൂരിനെ പുകഴ്ത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര് ജോസ് പുളിക്കല്. ദിശാബോധമുള്ളവരെ നയിക്കാന് കഴിയുന്ന നേതാവാണ് ശശി തരൂരെന്നാണ് ബിഷപ്പിന്റെ വാക്കുകള്. കാഞ്ഞിരപ്പള്ളിയില് യുവശക്തി നസ്രാണി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ശശി തരൂരിനെ വേദിയിലിരുത്തിയായിരുന്നു പുകഴ്ത്തല്.

കേരളത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില് കാതലായ മാറ്റം ഉണ്ടാകണം. അനിവാര്യത തന്നെയാണത്. സമകാലീന രാഷ്ട്രീയ പരിസരങ്ങളിലുള്ളവര് വഴി വിട്ടു പോകുന്നു. അതുകൊണ്ട് ദിശാബോധമുള്ളവര് രാഷ്ട്രീയ മുഖമായി വരണം. അങ്ങനെ ദിശാബോധമുള്ളവരെ നയിക്കാന് കഴിയുന്ന നേതാവാണ് ശശി തരൂരെന്നും ബിഷപ്പ് പറഞ്ഞു.

dot image
To advertise here,contact us
dot image