നടൻ ദേവന് പുതിയ പദവി; ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്

നടൻ ദേവന് പുതിയ പദവി; ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
dot image

തിരുവനന്തപുരം: ചലച്ചിത്രതാരം ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു,' എന്ന് കെ സുരേന്ദ്രൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

2004 ല് ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിള്സ് പാര്ട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു. 2004ല് ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില് കേരള പീപ്പിള്സ് പാര്ട്ടി സ്ഥാനാര്ഥിയായി മത്സരിച്ചിട്ടുമുണ്ട്.

dot image
To advertise here,contact us
dot image