കുന്ദമംഗലം കോളേജില് യുഡിഎസ്എഫിന് വിജയം

ബൂത്ത് രണ്ട് ഉള്പ്പെടുന്ന ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഭാഗം വിദ്യാര്ഥികള്ക്ക് മാത്രമാണ് കോളേജിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

dot image

കോഴിക്കോട്: കുന്ദമംഗലം കോളേജില് യുഡിഎസ്എഫിന് വിജയം. ഹൈക്കോടതി നിര്ദേശപ്രകാരം നടത്തിയ റീപോളിങ്ങിലാണ് യുഡിഎസ്എഫ് വിജയിച്ചത്. പിഎം മുഹസിനെ ചെയര്മാനായി തിരഞ്ഞെടുത്തു. എട്ട് ജനറല് സീറ്റുകളിലും കെഎസ്യു-എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടര വരെയായിരുന്നു റീപോളിങ്ങ് നടന്നത്.

ബൂത്ത് രണ്ട് ഉള്പ്പെടുന്ന ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഭാഗം വിദ്യാര്ഥികള്ക്ക് മാത്രമാണ് കോളേജിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എസ്എഫ്ഐ പ്രവര്ത്തകര് ബാലറ്റ് പേപ്പര് നശിപ്പിച്ചതോടെ കെഎസ് യു -എംഎസ്എഫ് പ്രവര്ത്തകര് കോടതിയെ സമീപിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന് അനുകൂല വിധി നേടുകയായിരുന്നു.

നവ കേരള സദസ്സ്; 'ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ല', വിചിത്ര നിർദ്ദേശവുമായി പൊലീസ്

വൊട്ടെണ്ണല് നടന്ന ഒന്ന്, മൂന്ന് ബൂത്തുകളില് കെഎസ് യു -എംഎസ്എഫ് മുന്നണി മുന്നിട്ട് നില്ക്കുമ്പോഴാണ് ബാലറ്റ് പേപ്പറുകള് നശിപ്പിക്കപ്പെട്ടത്. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള് തോല്വി ഭയന്ന് എസ്എഫ്ഐ സംഘര്ഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പര് നശിപ്പിച്ചെന്നുമാണ് ഹര്ജിയില് പറഞ്ഞിരുന്നത്. തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവര്ത്തകര് ബാലറ്റ് പേപ്പര് കീറിയെറിഞ്ഞെന്നാണ് കെഎസ് യു വിന്റെ ആരോപണം. ബാലറ്റ് പേപ്പര് നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us