സപ്ലൈകോ വിലവര്ധന; മൂന്നംഗ സമിതി രൂപീകരിച്ചു

സപ്ലൈകോയുടെ സമഗ്രമായ പരിഷ്കരണം സംബന്ധിച്ച് 15 ദിവസത്തിനകം ഭക്ഷ്യമന്ത്രിക്ക് റിപ്പോര്ട്ട് നല്കണം

dot image

തിരുവനന്തപുരം: സപ്ലൈകോയിലെ വിലവര്ധന നടപ്പിലാക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിക്കാന് മൂന്നംഗ സമിതി രൂപീകരിച്ചു. സപ്ലൈകോ സിഎംഡി, സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, പ്ലാനിംഗ് ബോര്ഡ് അംഗം രവി രാമന് എന്നിവരാണ് സമിതിയിലുള്ളത്. ഭക്ഷ്യ മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

സപ്ലൈകോയുടെ സമഗ്രമായ പരിഷ്കരണം സംബന്ധിച്ച് 15 ദിവസത്തിനകം ഭക്ഷ്യമന്ത്രിക്ക് റിപ്പോര്ട്ട് നല്കണം. സപ്ലൈകോയെ നിലനിര്ത്താന് വേണ്ടിയാണ് വില വര്ധനവെന്നാണ് ഭക്ഷ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

'സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് സപ്ലൈകോയെ നിലനിർത്താൻ'; ജി ആർ അനിൽ

സബ്സിഡി നല്കുന്നതിലൂടെ പ്രതിമാസം 50 കോടി രൂപ സര്ക്കാരിന് അധിക ബാധ്യതയുണ്ടാകുന്നുണ്ടെന്നും മന്ത്രി റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു.

വില കൂട്ടുമ്പോള് പൊതുവിപണിയില് നിന്ന് വാങ്ങുന്നതിനേക്കാള് 500 രൂപയെങ്കിലും ലാഭമുണ്ടാകും വിധം വര്ധന നടപ്പാക്കാനാകും സര്ക്കാരിന്റെ നീക്കം. നവ കേരള സദസ്സിന് ശേഷം വര്ധന നടപ്പാക്കാനാണ് തീരുമാനം.

dot image
To advertise here,contact us
dot image