മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് മൂല്യം കൂടും;ഭാവിയില് കേരളത്തിന്റെ സ്വത്തെന്ന് സിപിഐഎം

സാധാരണ കെഎസ്ആര്ടിസിയല്ല. നവകേരള സദസ്സിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള ബസ്സാണെന്ന് എം വി ഗോവിന്ദന്

dot image

തിരുവനന്തപുരം: നവകേരള സദസ്സിന് ഉപയോഗിക്കുന്നത് ആഢംബര ബസ് അല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ബസ് പരിപാടി കഴിഞ്ഞാല് അവര് എങ്ങോട്ടും കൊണ്ടുപോകില്ല. കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കാനാകുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. സാധാരണ കെഎസ്ആര്ടിസിയല്ല. നവകേരള സദസ്സിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ള ബസ്സാണ്. നവ കേരള സദസ്സിന് ഉപയോഗിക്കുന്നതിലൂടെ ആ ബസ്സിന്റെ മൂല്യം കൂടുമെന്നും എം വി ഗോവിന്ദന് പറഞ്ഞു.

'ആക്ഷേപങ്ങള് പലതും ഉയരും. എല്ലാവര്ക്കും കാണത്തക്ക രീതിയില് നാളെ മുതല് ബസ്സിന്റെ യാത്ര തുടരും. അതിന്റെ വിലയും മൂല്യവുമെല്ലാം പരമസത്യമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം സഞ്ചരിച്ച വാഹനത്തിന് ഭാവിയില് മൂല്യം കൂടും. ഒരു സംശയവുമില്ല. നല്ല രീതിയില് കേരളത്തില് ഉപയോഗിക്കാന് സാധിക്കും.' എം വി ഗോവിന്ദന് പറഞ്ഞു.

വ്യാജ തിരിച്ചറിയല് കാര്ഡ് കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗം, ഗൗരവതരം; യൂത്ത് കോണ്ഗ്രസിനെതിരെ സിപിഐഎം

യൂത്ത് കോണ്ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില് വ്യാജ തിരിച്ചറിയല് കാര്ഡ് ഉപയോഗിച്ചെന്ന ആരോപണം കനഗോലു പ്രഖ്യാപനത്തിന്റെ ഭാഗമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു. ഇപ്പോഴെ ലക്ഷകണക്കിന് വ്യാജ ഐഡി കാര്ഡാണ് ഉണ്ടാക്കിയതെങ്കില് പാര്ലമെന്റ് തിരഞ്ഞെടുപ്പില് എത്ര ലക്ഷം വ്യാജ ഐഡികാര്ഡാണ് ഉണ്ടാക്കുകയെന്നും എം വി ഗോവിന്ദന് പരിഹസിച്ചു.

'ഗൗരവമുള്ള ആരോപണമാണ് ഉയര്ന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ഗൗരവമായി കണ്ട് ഇടപെടല് നടത്തണം. പാര്ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില് വലിയ ഉത്കണ്ഠ ഉണ്ടാക്കിയിട്ടുണ്ട്.' എന്നായിരുന്നു പ്രതികരണം.

'സംഭവിക്കാൻ സാധ്യത കുറവാണ്, എന്നാൽ സംഭവിച്ചുകൂടായ്കയില്ല'; തിരിച്ചറിയൽ കാർഡ് ആരോപണത്തിൽ സുധാകരൻ

മറിയക്കുട്ടിക്കെതിരായ വ്യാജ വാര്ത്തയില് ദേശാഭിമാനി പരസ്യമായി ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു. മറ്റേതെങ്കിലും പത്രം ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടോ?, പത്രമെന്ന രീതിയില് സംഘടനാപരമായ നിലപാട് ദേശാഭിമാനി സ്വീകരിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന് വിശദീകരിച്ചു.

dot image
To advertise here,contact us
dot image