അങ്കമാലിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സാജു പോള്‍?; നീക്കങ്ങള്‍ സജീവം

കണക്കുകളെയെല്ലാം അപ്രസക്തമാക്കി വിജയിച്ചു കയറാന്‍ സാജുപോളിന് കഴിയുമെന്നാണ് സിപിഐഎം കരുതുന്നത്.

അങ്കമാലിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സാജു പോള്‍?; നീക്കങ്ങള്‍ സജീവം
dot image

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ അങ്കമാലി നിയോജക മണ്ഡലം ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളില്‍ നിന്ന് സിപിഐഎം ഏറ്റെടുക്കും. മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ സാജുപോളിനെ മത്സരിപ്പിക്കാനാണ് സിപിഐഎം നീക്കം.

പെരുമ്പാവൂരില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ സാജു പോളിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. 2001,2006,2011 തെരഞ്ഞെടുപ്പുകളിലാണ് സാജുപോള്‍ പെരുമ്പാവൂരില്‍ വിജയിച്ചത്. 2016ല്‍ പരാജയപ്പെടുകയായിരുന്നു.

2016ലാണ് നിലവിലെ എംഎല്‍എയായ റോജി ജോണ്‍ മണ്ഡലത്തില്‍ നിന്ന് ആദ്യമായി വിജയിച്ചുകയറിയത്. 2021ല്‍ മണ്ഡലം നിലനിര്‍ത്താന്‍ റോജിക്ക് കഴിഞ്ഞു. 2021ല്‍ ഭൂരിപക്ഷം കൂട്ടിയായിരുന്നു റോജിയുടെ വിജയം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളില്‍ എട്ടിലും ഭരണം യുഡിഎഫിനാണ്. ഒരു പഞ്ചായത്തിന്റെ ഭരണമാണ് എല്‍ഡിഎഫിന് നേടാന്‍ കഴിഞ്ഞത്. 12,249 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിനുള്ളത്. ഈ കണക്കുകളെയെല്ലാം അപ്രസക്തമാക്കി വിജയിച്ചു കയറാന്‍ സാജുപോളിന് കഴിയുമെന്നാണ് സിപിഐഎം കരുതുന്നത്.

Content Highlights: CPI(M) considers Saaju Paul as the LDF candidate for Angamaly constituency

dot image
To advertise here,contact us
dot image