നവകേരള സദസ്സ് തിരഞ്ഞെടുപ്പ് പ്രചാരണം; അത് നികുതിപ്പണം കൊണ്ട് നടത്തേണ്ട ആവശ്യമില്ലെന്നും സതീശന്

പോരാളികളുടെ പ്രസ്ഥാനമായി യൂത്ത് കോണ്ഗ്രസ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി ഡി സതീശന് കൂട്ടിച്ചേര്ത്തു.

dot image

തൃശ്ശൂര്: ആലുവ ബലാത്സംഗക്കൊലയിലെ കോടതി വിധി ആശ്വാസമെന്ന് പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. നീതിന്യായ വ്യവസ്ഥയില് ആളുകളുടെ വിശ്വാസം വര്ധിക്കും. കുട്ടികളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന വേണമെന്നും അദ്ദേഹം പറഞ്ഞു.

പലയിടത്തും അപകടകരമായ അവസ്ഥ ഉണ്ട്. കുട്ടികള്ക്കും സ്ത്രീകള്ക്കും പൂര്ണമായ പരിരക്ഷ നല്കാന് സര്ക്കാരിന് കഴിയണം. പൊലീസും ഇന്റലിജന്സും കുറച്ചു കൂടി കാര്യക്ഷമമാകണമെന്നും വി ഡി സതീശന് പറഞ്ഞു.

ആലുവ ബലാത്സംഗക്കൊല; പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ 7.20 ലക്ഷം രൂപ പിഴയും; വിധി വിശദാംശങ്ങള് ഇങ്ങനെ

നവകേരള സദസ്സ് തിരഞ്ഞെടുപ്പ് പ്രചാരണമാണ്. നികുതിപ്പണം കൊണ്ട് പ്രചാരണം നടത്തേണ്ട ആവശ്യമില്ല. സര്ക്കാര് ഭീഷണിപ്പെടുത്തി പണം പിരിക്കുകയാണ്. നിയമവിരുദ്ധമായ പിരിവ് നിര്ത്തണമെന്നും വി ഡി സതീശന് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തില് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

യൂത്ത് കോണ്ഗ്രസ് ഭാരവാഹികളായ രാഹുല് മാങ്കൂട്ടത്തിലിനെയും അബിന് വര്ക്കിയെയും അഭിനന്ദിക്കുന്നു. യൂത്ത് കോണ്ഗ്രസ് ഏറ്റവും വലിയ ശക്തിയാവും. പോരാളികളുടെ പ്രസ്ഥാനമായി യൂത്ത് കോണ്ഗ്രസ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി ഡി സതീശന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image