'മൈക്കിലെ തള്ള് അല്ലാതെ ഫയൽ തള്ളിയാൽ നല്ലത്'; ചുരത്തിലെ ഗതാഗതക്കുരുക്കില് കെ മുരളീധരൻ

സിൽവർ ലൈനിന് 64000 കോടി എന്ന് സർക്കാർ പറയുന്നു. 100 കോടിക്ക് ചുരം ബദൽ പാത ഒരുക്കുന്നതിന് എന്താണ് കുഴപ്പം?.

dot image

കൽപറ്റ: വയനാട് ചുരത്തിലെ ഗതാഗത കുരുക്കില് സംസ്ഥാന സർക്കാരിനെ വിമര്ശിച്ച് കോൺഗ്രസ് എം പി കെ മുരളീധരൻ. സിൽവർ ലൈനിന് 64000 കോടി എന്ന് സർക്കാർ പറയുന്നു. 100 കോടിക്ക് ചുരം ബദൽ പാത ഒരുക്കുന്നതിന് എന്താണ് കുഴപ്പം. മെഡിക്കൽ കോളേജ് പൂർത്തീകരിച്ചെങ്കിൽ ചുരത്തിൽ ജീവനുകൾ പൊലിയുന്നത് ഒഴിവാക്കാമായിരുന്നു എന്നും മുരളീധരന് പറഞ്ഞു.

വനം വകുപ്പിന്റെ തടസവാദങ്ങൾ മൂലം ബദൽ പാതയ്ക്കായുള്ള തറക്കല്ല് മാത്രമായി. ബദൽ പതയ്ക്കായുള്ള കാര്യങ്ങൾ മുന്നോട്ട് പോകുന്നില്ല. ബദൽ റോഡിനുള്ള സംവിധാനങ്ങൾ സർക്കാരിനുണ്ട്. ബദൽ റോഡ് യഥാർഥ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്ന് കെ മുരളീധരന് പറഞ്ഞു.

മലപ്പുറത്ത് പലസ്തീൻ ഐക്യദാർഢ്യ മഹാറാലി സംഘടിപ്പിക്കാൻ സിപിഐഎം; സമസ്ത പങ്കെടുക്കും

50 ഏക്കർ കയ്യിൽ കിട്ടിയിട്ടും പിണറായി സർക്കാർ മെഡിക്കൽ കോളേജ് നിർത്തിവച്ചു. ഏതൊക്കെ ബദൽ മാർഗങ്ങൾ ഉണ്ടോ അതൊക്കെ നടപ്പിലാക്കണം. മൈക്കിലെ തള്ള് അല്ലാതെ ഫയൽ ഒന്ന് തള്ളിയാൽ നല്ലതാകുമെന്ന് കെ മുരളീധരന് പരിഹസിച്ചു. കേന്ദ്രത്തിൻ്റെ എന്ത് അനുമതിക്കും പരിഹാരത്തിനായി വരാം. കൊവിഡ് കാലം മുതൽ എംപിമാർ മുഖ്യമന്ത്രിയെ കണ്ടിട്ടില്ല. എല്ലാം ഓഫ് ലൈൻ ആക്കിയിട്ടും എംപിമാരെ കാണുന്നത് ഓൺലൈനിൽ മാത്രമാണെന്നും കെ മുരളീധരന് ആരോപിച്ചു.

dot image
To advertise here,contact us
dot image