സിപിഐഎമ്മിന്റേത് പലസ്തീൻ ഐക്യദാർഢ്യമല്ല സമസ്തയോടുള്ള ഐക്യദാർഢ്യം: വി പി സുഹ്റ

ഉമർ ഫൈസിയുടെ പരാമർശം സ്വമേധയാ കേസെടുക്കേണ്ട വിഷയമാണ്. സാമൂഹ്യ പ്രവർത്തക ആയിട്ടുപോലും തൻ്റെ പരാതി പരിഗണിച്ചില്ല. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ വരുന്നുവെന്നും വി പി സുഹറ

dot image

കോഴിക്കോട്: കോഴിക്കോട് സിപിഐഎം സംഘടിപ്പിക്കുന്നത് പലസ്തീൻ ഐക്യദാർഢ്യം അല്ല സമസ്തയോടുള്ള ഐക്യദാർഢ്യമെന്ന് സാമൂഹ്യ പ്രവർത്തക വി പി സുഹറ. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സമസ്ത നേതാവ് ഉമർ ഫൈസി മുക്കവുമായി മുഖ്യമന്ത്രി വേദി പങ്കിടരുതെന്ന് സുഹറ ആവശ്യപ്പെട്ടു.

സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുക്കാത്തതാണ് വി പി സുഹറയെ ചോടിപ്പിക്കുന്നത്. പൊലീസിന് നൽകിയ തന്റെ രണ്ടു പരാതിയിലും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും മറുപടി പോലും ലഭിച്ചില്ല. പലസ്തീൻ ഐക്യദാർഢ്യ റാലിയോട് ആഭിമുഖ്യമുണ്ട്. പക്ഷേ ഉമ്മർ ഫൈസിയുമായി മുഖ്യമന്ത്രി വേദി പങ്കിടുന്നതോടെ സമസ്തയുമായുള്ള ഐക്യദാർഢ്യമാണ് പ്രകടിപ്പിക്കുന്നത്. ഇതിൽ പ്രതിഷേധമുണ്ടെന്നും സുഹ്റ പറഞ്ഞു.

ക്ഷണിച്ചിട്ടും മുസ്ലിം ലീഗ് പോകാത്തതിൽ സിപിഐഎമ്മിന് ജാള്യത, ഇ പിയുടെ വാക്കുകൾ തെളിവ്: വി ഡി സതീശൻ

ഉമർ ഫൈസിയുടെ പരാമർശം സ്വമേധയാ കേസെടുക്കേണ്ട വിഷയമാണ്. സാമൂഹ്യ പ്രവർത്തക ആയിട്ടുപോലും തൻ്റെ പരാതി പരിഗണിച്ചില്ല. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ വരുന്നുവെന്നും വി പി സുഹറ പറഞ്ഞു.

dot image
To advertise here,contact us
dot image