
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കൊടികുത്തി ചുമട്ടുതൊഴിലാളികളുടെ സമരം. പദ്ധതി പ്രദേശത്ത് അതിക്രമിച്ച് കടന്ന തൊഴിലാളി യൂണിയൻ പ്രവർത്തകർ തുറമുഖത്തെ ജോലികൾ നിർത്തിവെപ്പിച്ചു. യാഡിൽ ഇന്റർലോക്ക് വിരിക്കുന്ന ജോലി നല്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തിയത്.
മുമ്പ് മറ്റൊരു കരാറുകാരൻ ഈ ജോലി നൽകിയിരുന്നുവെന്നും പുതിയ കരാറുകാർ മനപ്പൂർവം അവഗണിക്കുന്നുവെന്നും യൂണിയനുകൾ ആരോപിച്ചു. എന്നാൽ വൈദഗ്ധ്യം കൂടുതൽ വേണ്ട ജോലി ആയതിനാൽ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് പണി നടത്തുമെന്നാണ് പുതിയ കാറുകാരന്റെ നിലപാട്. നാളെയും സമരം തുടരുമെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു.
വിഴിഞ്ഞം തുറമുഖം: മൂന്നാമത്തെ ഷിപ് ടു ഷോർ ക്രെയിൻ ബർത്തിലിറക്കിവിഴിഞ്ഞം തുറമുഖത്തേക്കുള്ള ആറ് ക്രെയിനുകളുമായി ചൈനയിൽ നിന്ന് രണ്ടാമത്തെ കപ്പൽ പുറപ്പെട്ടിരുന്നു. 6 യാഡ് ക്രെയിനുകളുമായാണ് ചൈനയിലെ ഷാങ്ഹായിൽ നിന്ന് ഷെൻഹുവ 29 കപ്പൽ പുറപ്പെട്ടത്. നവംബർ 15-ന് കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്നാണ് കണക്കുകൂട്ടൽ. ZPMC എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ് അദാനി പോർട്സ് ക്രെയിനുകൾ വാങ്ങുന്നത്. ആദ്യഘട്ടത്തിലേക്ക് ആവശ്യമുള്ള ബാക്കി ക്രെയിനുകളുമായി കൂടുതൽ കപ്പലുകൾ ഉടൻ ചൈനയിൽ നിന്ന് പുറപ്പെടുമെന്ന് അദാനി പോർട്സ് അറിയിച്ചിരുന്നു.