'ജിഎസ്ടി അടച്ചതിന്റെ കണക്ക് പുറത്തുവിടണം, മാപ്പ് പറയേണ്ട കാര്യമില്ല';കുഴൽനാടനെ പിന്തുണച്ച് മുരളീധരൻ

വീണാ വിജയൻ ജിഎസ്ടി അടച്ചു എന്നുപറഞ്ഞാൽപ്പോര, കണക്ക് പുറത്തുവിടണം. അതുവരെ മുഖ്യമന്ത്രിയുടെ കുടുംബം സംശയത്തിന്റെ നിഴലിലാണ്. വിഷയത്തിൽ മാത്യു കുഴൽനാടൻ മാപ്പുപറയേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ

dot image

കോഴിക്കോട്: സിഎംആർഎൽ വിവാദത്തിൽ മാത്യു കുഴൽനാടനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ജിഎസ്ടി അടച്ചു എന്നുപറഞ്ഞാൽപ്പോര, കണക്ക് പുറത്തുവിടണം. അതുവരെ മുഖ്യമന്ത്രിയുടെ കുടുംബം സംശയത്തിന്റെ നിഴലിലാണ്. വിഷയത്തിൽ മാത്യു കുഴൽനാടൻ മാപ്പുപറയേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

പി ജെ ജോസഫിനെതിരായ പരാമർശത്തിൽ സിപിഐഎം നേതാവ് എം എം മണിയെ മുരളീധൻ വിമർശിച്ചു. എം എംമണി സിപിഐഎമ്മിന്റെ കൂലിത്തല്ലുകാരനാണ്. വളരെ മോശം പരാമർശമാണ് പി ജെ ജോസഫിനെതിരെ നടത്തിയത്. എം എം മണിയ്ക്ക് വേണ്ടി മുഖ്യമന്ത്രി മാപ്പുപറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. വന്ദേ ഭാരതിന്റെ സമയക്രമം ഉറപ്പാക്കാൻ റെയിൽവെ മന്ത്രാലയത്തിന് കത്തയച്ചതായും മുരളീധരൻ അറിയിച്ചു.

'പെട്ടിയിൽ വെയ്ക്കും വരെ എംഎൽഎയും എംപിയുമാകണമെന്നത് അസംബന്ധം'; ജോസഫിന്റെ കാലം കഴിഞ്ഞെന്ന് എം എം മണി

സിഎംആര്എലിൽ നിന്ന് കൈപ്പറ്റിയ പണത്തിന് വീണാ വിജയന്റെ കമ്പനി ജിഎസ്ടി അടച്ചുവെന്ന് തെളിഞ്ഞ സാഹചര്യത്തിൽ മാത്യു കുഴൽനാടൻ എം എല് എ മാപ്പ് പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 'മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയോടും മകൾ വീണയോടും മാപ്പ് പറയണം. കുഴല്നാടനോട് ഞാന് ആദ്യമേ പറഞ്ഞതാണ് എല്ലാ രേഖകളും വീണയുടെ പക്കലുണ്ടെന്ന്. ഇനി മാത്യു മാപ്പ് പറയുന്നതാണ് നല്ലതാണ്. അതിന് മാധ്യമങ്ങളും സമ്മര്ദ്ദം ചെലുത്തണം. പച്ചനുണയാണ് ദിവസവും പ്രതിപക്ഷം സർക്കാരിനെതിരെ പറയുന്നത്' എന്നാണ് എ കെ ബാലൻ പറഞ്ഞത്.

മുഖ്യമന്ത്രിയോടും മകൾ വീണയോടും മാത്യു കുഴൽനാടൻ മാപ്പ് പറയണം: എ കെ ബാലൻ
dot image
To advertise here,contact us
dot image