കേരളം ഭരിക്കുന്നത് എന്ഡിഎ-എല്ഡിഎഫ് സഖ്യസര്ക്കാരെന്ന് വി ഡി സതീശന്;മുഖ്യമന്ത്രി വിശദീകരണം നല്കണം

'എന്ഡിഎയ്ക്കൊപ്പം ചേര്ന്ന ജെഡിഎസിനെ മുന്നണിയില് നിന്ന് പുറത്താക്കിയിട്ട് വേണം സിപിഐഎം നേതാക്കള് സംഘപരിവാര് വിരുദ്ധത സംസാരിക്കാന്.'

dot image

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് എന്ഡിഎ-എല്ഡിഎഫ് സഖ്യ സര്ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എന്ഡിഎ ഘടകകക്ഷിയായ ജെഡിഎസ് ഏത് സാഹചര്യത്തിലാണ് മന്ത്രിസഭയില് തുടരുന്നതെന്ന് വ്യക്തമാക്കാന് മുഖ്യമന്ത്രിയും സിപി ഐഎം നേതൃത്വവും വിശദീകരണം നല്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതൃത്വം നല്കുന്ന എന്ഡിഎ മുന്നണിയില് ചേര്ന്നതായി ജെഡിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയന് മന്ത്രിസഭയില് ജെഡിഎസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. ബിജെപി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എല്ഡിഎഫോ ഇക്കാര്യത്തില് ഇതുവരെ നിലപാട് വ്യക്തമാക്കാന് തയ്യാറാകാത്തതും വിചിത്രമാണെന്നും സതീശന് പറഞ്ഞു.

ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്ട്ടികള് രൂപീകരിച്ച 'ഇന്ത്യ' എന്ന വിശാല പ്ലാറ്റ്ഫോമില് പാര്ട്ടി പ്രതിനിധി വേണ്ടെന്ന് സിപിഐഎം തീരുമാനിച്ചതും കേരള ഘടകത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ്. ലാവലിനും സ്വര്ണക്കടത്തും മാസപ്പടിയും ബാങ്ക് കൊള്ളയും ഉള്പ്പെടെ അഴിമതികളിലെ ഒത്തുതീര്പ്പും മോദിയോടുമുള്ള പിണറായി വിജയന്റെ വിധേയത്വവുമാണ് കേന്ദ്ര നേതൃത്വത്തിന് മേല് സമ്മര്ദ്ദം ചെലുത്താന് സിപിഐഎം കേരള ഘടകത്തെ പ്രേരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സതീശന് പറഞ്ഞു.

എന്ഡിഎയ്ക്കൊപ്പം ചേര്ന്ന ജെഡിഎസിനെ മുന്നണിയില് നിന്ന് പുറത്താക്കിയിട്ട് വേണം സിപിഐഎം നേതാക്കള് സംഘപരിവാര് വിരുദ്ധത സംസാരിക്കാന്. ഇതിനുള്ള ആര്ജ്ജവം കേരളത്തിലെ മുഖ്യമന്ത്രിക്കും സിപിഐഎം നേതൃത്വത്തിനും ഉണ്ടോയെന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വാര്ത്താക്കുറിപ്പില് പറഞ്ഞു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us