ഇഖ്റ ആശുപത്രിയിൽ ഓഗസ്റ്റ് 29-ന് എത്തിയ രോഗികളും കൂട്ടിരിപ്പുകാരും നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണം

ആരോഗ്യവകുപ്പിന്റെ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ്

dot image

കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ഓഗസ്റ്റ് 29-ന് ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യവകുപ്പിന്റെ നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

താഴെ പറയുന്ന സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരാണ് കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടത്. കൺട്രോൾ സെൽ നമ്പർ: 0495 – 2383100, 0495 – 2383101, 0495 – 2384100, 0495 – 2384101, 0495 – 2386100

നിപ പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് സര്വൈലന്സ് ശക്തമാക്കിയിരിക്കുകയാണെന്നും നിപ സ്ഥിരീകരിച്ചവരുമായി സമ്പര്ക്കത്തില് വന്നവരുണ്ടെങ്കില് വിവരം അറിയിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us