റിപ്പോര്ട്ടര് ടിവി പുതുമകളോടെ ഇന്ന് രാവിലെ 8 മണി മുതല് ജനങ്ങളിലേക്ക്

ഏഷ്യയിലെ ഏറ്റവും വലിയ AR, VR, R സ്റ്റുഡിയോയില് നിന്ന് റിപ്പോര്ട്ടറിന്റെ തത്സമയ സംപ്രേക്ഷണം ആരംഭിക്കും

dot image

കൊച്ചി: ഉള്ളടക്കത്തിലും അവതരണത്തിലും വാര്ത്തയുടെ നവലോകം സൃഷ്ടിക്കാന് റിപ്പോര്ട്ടര് ടിവി ഇന്ന് രാവിലെ എട്ടുമണിക്ക് മലയാളികളുടെ വാര്ത്താ ശീലത്തിലേക്ക് മടങ്ങിയെത്തുന്നു. മലയാളികളുടെ ദൃശ്യ വാര്ത്താ സംസ്കാരത്തില് ഒരു പുതിയ അധ്യായത്തിനാണ് രാവിലെ 8 മണിമുതല് തുടക്കമാവുക. ഏഷ്യയിലെ ഏറ്റവും വലിയ AR, VR, R സ്റ്റുഡിയോയില് നിന്ന് റിപ്പോര്ട്ടറിന്റെ തത്സമയ സംപ്രേഷണം ആരംഭിക്കും.

വാര്ത്തകളെ സത്യസന്ധമായും വസ്തുതാപരമായും മികച്ച സാങ്കേതികവിദ്യയുടെ പിന്ബലത്തോടെ ജനങ്ങളിലേക്കെത്തിക്കാനാണ് റിപ്പോര്ട്ടര് ടിവി തയ്യാറെടുക്കുന്നതെന്ന് നെറ്റ് വര്ക്കിന്റെ മാനേജിംഗ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന് പറഞ്ഞു.

ഒരു സമ്മര്ദ്ദത്തിനും വഴങ്ങാത്ത, ഏതൊരു സംഭവത്തെയും ജനപക്ഷത്തുനിന്ന് മാത്രം നോക്കിക്കാണുന്ന, നീതിയ്ക്കായുള്ള പോരാട്ടത്തിന് ശക്തി പകരുന്ന ഒരു വാര്ത്താ മാധ്യമമായി റിപ്പോര്ട്ടര് മലയാളികള്ക്കൊപ്പം ഉണ്ടാകുമെന്നും ആന്റോ അഗസ്റ്റിന് വ്യക്തമാക്കി.

ഇതുവരെ കണ്ട ദൃശ്യവാര്ത്താ രീതികളില് നിന്നും സമീപനങ്ങളില് നിന്നും തീര്ത്തും വ്യത്യസ്തമായ ശൈലിയിലാണ് റിപ്പോര്ട്ടര് ടിവി ഓരോ വാര്ത്താദിനത്തെയും പ്രേക്ഷകര്ക്ക് മുന്നില് അവതരിപ്പിക്കാന് പോകുന്നത്. എല്ലാ മലയാളികള്ക്കും അത് വേറിട്ടതും വ്യത്യസ്തവുമായ അനുഭവമായിരിക്കും. കേരളത്തിനകത്തും പുറത്തുമായി ഏറ്റവും പരിചയസമ്പന്നരായ റിപ്പോര്ട്ടര്മാരുടെ വന്നിരയാണ് ചാനലിന്റെ മുഖമുദ്ര. ഒപ്പം അനുഭവസമ്പന്നരും മലയാളികളുടെ അംഗീകാരം നേടിയവരുമായ അവതാരകരുടെ നേതൃത്വവും റിപ്പോര്ട്ടറിന്റെ കരുത്താണ്.

എല്ലാ കേബിള് ശൃംഖലകളിലും സമൂഹമാധ്യമങ്ങളിലും റിപ്പോര്ട്ടര് ടിവി ലഭ്യമാണ്. കേരളത്തിന് പുറത്തെയും വിദേശ രാജ്യങ്ങളിലെയും നെറ്റ്വര്ക്കുകളിലും റിപ്പോര്ട്ടര് ടിവി ലഭിക്കും. അതിന്റെ വിവരങ്ങള് ചുവടെ.

ഏഷ്യാനെറ്റ് - 127

കേരളാ വിഷന് - 18

ഡെന് നെറ്റ്വര്ക്ക്സ് - 631

ഭൂമിക ഡിജിറ്റല് - 26

കോഴിക്കോട് കേബിള് - 164

സിറ്റി കേബിള് - 148

സാറ്റ്ലിങ്ക്സ് - 403

ഡിജി മീഡിയ - 133

മലനാട് കമ്യൂണിക്കേഷന് - 47

എക്സ്ട്രാ ഡിജിറ്റല് - 48

ഐ വിഷന് - 30

യെസ് ഡിജിറ്റല് - 41

അതുല്യ - 130

ഡിഎംവി കേബിള് - 26

കൃഷ്ണ - 59

സണ് ഡയറക്ട് - 240

എയര്ടെല് - 858

dot image
To advertise here,contact us
dot image