വീണ്ടും ഭീഷണി മുഴക്കി ട്രംപ്; വലിയ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നെന്ന് ഇറാന് മുന്നറിയിപ്പ്

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനിരിക്കെയാണ് മുന്നറിയിപ്പുമായി ട്രംപ് എത്തുന്നത്

വീണ്ടും ഭീഷണി മുഴക്കി ട്രംപ്; വലിയ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നെന്ന് ഇറാന് മുന്നറിയിപ്പ്
dot image

തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം വഷളായേക്കുമെന്ന് സൂചന. ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നു. വലിയ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നെന്നാണ് ട്രംപിന്റെ മുന്നറയിപ്പ്. ഇറാന്‍ നിലവിലെ ഗതി മാറ്റിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള തങ്ങളുടെ നിബന്ധനകള്‍ മധ്യസ്ഥര്‍ വഴി അമേരിക്കയെ അറിയിച്ചതായി ഇറാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി ന്യൂയോര്‍ക്ക് സന്ദര്‍ശിക്കാനിരിക്കെയാണ് മുന്നറിയിപ്പുമായി ട്രംപ് എത്തുന്നത്. അദ്ദേഹത്തോടൊപ്പം ഉന്നതതല സംഘം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെത്തുന്ന ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ചകള്‍ക്കുള്ള സാധ്യത ട്രംപ് തള്ളിയിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഖത്തര്‍ വഴി അമേരിക്കയ്ക്ക് ഏഴ് ഉപാധികള്‍ കൈമാറിയതായാണ് മുഹമ്മദ് ബാഗര്‍ ഘാലിബാഫ് ഞായറാഴ്ച അറിയിച്ചത്. മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ വഴി തങ്ങളുടെ ആവശ്യങ്ങള്‍ അമേരിക്കയിക്ക് കൈമാറിയതായി ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവന്‍ മൊഹ്സെന്‍ റെസായിയും വ്യക്തമാക്കിയിരുന്നു.

എല്ലാ മേഖലകളിലുമുള്ള യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച തുക വിട്ടുനല്‍കുക, നാവിക ഉപരോധം നീക്കുക എന്നിവയാണ് ഇറാന്റെ ഉപാധികള്‍ എന്നാണ് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം മേഖലയിലെ ചില രാജ്യങ്ങളുടെ പിന്തുണയോടെ അമേരിക്ക തങ്ങള്‍ക്കെതിരെ മറ്റൊരു സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നതായി സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ഇറാന്റെ കേന്ദ്ര സൈനിക കമാന്‍ഡ് ഞായറാഴ്ച അറിയിച്ചു. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ക്ക് ശക്തമായ ഇറാനിയന്‍ സായുധ സേനയില്‍ നിന്ന് ഇനി സംയമനം പ്രതീക്ഷിക്കാനാവില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്ക പുതിയൊരു ആക്രമണ പരമ്പരയ്ക്ക് പദ്ധതിയിടുന്നതായി വിവരം ലഭിച്ചെന്നും, അത്തരമൊരു നീക്കം നടത്തിയാല്‍ യാതൊരു നിയന്ത്രണവുമില്ലാതെ തിരിച്ചടിക്കുമെന്നുമാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാനെ പൂര്‍ണ്ണമായി തകര്‍ക്കുക, സാമ്പത്തികമായി തകര്‍ച്ചയിലേക്ക് തള്ളിവിടുക, അല്ലെങ്കില്‍ ഒരു കരാറിലെത്തുക ഇവ മാത്രമാണ് യുദ്ധവുമായി ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗങ്ങളെന്നാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറയുന്നത്. അതേസമയം ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി മുന്നറിയിപ്പ് നല്‍കി. പരമാധികാരം മാനിക്കപ്പെടുന്ന ഒരു ചട്ടക്കൂട് മേഖലയ്ക്ക് ആവശ്യമാണെന്നും, ഒരു രാജ്യവും മറ്റൊരു രാജ്യത്തിന് ഭീഷണിയാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൂതികളും സൗദി പിന്തുണയുള്ള സേനയും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെ, യെമനിലെ അല്‍-ജൗഫ് പ്രവിശ്യയില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Content Highlights: Amid concerns over including inhabited areas of the Western Ghats in the proposed eco-sensitive zone, Minister A P Anil Kumar said the government believes there is no basis for the concerns. He said the existing boundary map is available and there is still a week to address the issue.

dot image
To advertise here,contact us
dot image