അമേരിക്കയിലെ മിസൗറിയിൽ ചെറുവിമാനം തകർന്നു വീണു; 12 പേർക്ക് ദാരുണാന്ത്യം

സ്‌കൈ ഡൈവിങ്ങിനായി യാത്രികരുമായി പറന്നുയരുന്നതിനിടയിലാണ് അപകടം

അമേരിക്കയിലെ മിസൗറിയിൽ ചെറുവിമാനം തകർന്നു വീണു; 12 പേർക്ക് ദാരുണാന്ത്യം
dot image

മിസൗറി: അമേരിക്കൻ സംസ്ഥാനമായി മിസൗറിയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റടക്കം 12പേർക്ക് ദാരുണാന്ത്യം.സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കനാസ് സിറ്റിക്ക് തെക്കു ഭാഗത്തായി. ബേറ്റ്‌സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിന് സമീപം ഞായറാഴ്ചയാണ് സംഭവം. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചെറുവിമാനമാണ് തകർന്നുവീണത്. കൊല്ലപ്പെട്ട 11 പേർ സ്‌കൈ ഡ്രൈവർമാരാണെന്നാണ് വിവരം.

ബട്‌ലർ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസും ബേറ്റ്‌സ് കൗണ്ടി ഷെരീഫ്‌സ് ഓഫീസിനൊപ്പം സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തിവരികയാണെന്നും പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രികരും മരിച്ചുവെന്നുമാണ് മിസൗറി സ്റ്റേറ്റ് ഹൈവേ പട്രോൾ എക്‌സിൽ പോസ്റ്റ് ചെയ്തത്.

സ്‌കൈ ഡൈവിങ്ങിനായി യാത്രികരുമായി പറന്നുയരുന്നതിനിടയിലാണ് അപകടം നടന്നതെന്ന് മിസൗറി ഹൈവേ പട്രോൾ സെർജന്റ് ജസ്റ്റിൻ ഇവിങ് പ്രതികരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11.30നാണ്(ജിഎംടി 16.30) വിമാനം തകർന്ന് വീണ് തീപിടിച്ചതായി എമർജൻസി റെസ്‌പോണ്ടേഴ്‌സിന് വിവരം ലഭിച്ചത്.

വിമാനത്താവളത്തിന് സമീപത്തുള്ള കൃഷിയിടത്തിലാണ് വിമാനം തകർന്നുവീണത്. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നാഷണൽ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബോർഡ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം തകരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല സാങ്കേതിക തകറാണെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: A plane crashed in Missouri, United States, causing the deaths of 12 people. Authorities confirmed the fatalities and launched an investigation into the cause of the accident

dot image
To advertise here,contact us
dot image