'യുദ്ധത്തിൽ അമേരിക്കയെ സഹായിച്ചില്ല, US നൽകിവരുന്ന സമ്പത്തിക സഹായം നിർത്തും'; നാറ്റോയ്ക്ക് ട്രംപിൻ്റെ വിമർശനം

ഇനി മുതൽ അമേരിക്ക നാറ്റോയ്ക്കായി സംഭാവന നൽകില്ലെന്നും ട്രംപ്

'യുദ്ധത്തിൽ അമേരിക്കയെ സഹായിച്ചില്ല, US നൽകിവരുന്ന സമ്പത്തിക സഹായം നിർത്തും'; നാറ്റോയ്ക്ക് ട്രംപിൻ്റെ വിമർശനം
dot image

വാഷിം​ഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ പിന്തുണ നൽകിയില്ലെന്ന് ആരോപിച്ച് നാറ്റോയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് ഉപരോധത്തിൽ ഇറാനെ നേരിടാൻ അമേരിക്കയ്ക്ക് സൈനിക സഹായം നൽകിയില്ലെന്നും വിഷയത്തിൽ ഇടപെടണമെന്ന് നാറ്റോയോടും സഖ്യകക്ഷികളോയും തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. നാറ്റോയ്ക്കുവേണ്ടി അമേരിക്ക ഒരു വർഷം നൂറുകണക്കിന് ബില്യൺ ഡോളർ ചെലവഴിക്കുന്നുണ്ടെന്നും എന്നിട്ടും പ്രതിസന്ധിഘട്ടത്തിൽ അമേരിക്കയെ നാറ്റോ സഹായിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു. ഇനി മുതൽ അമേരിക്ക നാറ്റോയ്ക്കായി സംഭാവന നൽകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. 'നമ്മൾക്ക് വേണ്ടി ഒന്നു ചെയ്യുന്നില്ലെങ്കിൽ പിന്നെന്തിനാണ് നമ്മൾ അവർക്കായി ചെലവാക്കുന്നതെന്നായിരുന്നു' ട്രംപിൻ്റെ പ്രസ്താവന.

അതേസമയം അമേരിക്കയുടെ പത്ത് ദിവസത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ഇറാനെ കടന്നാക്രമിച്ച് ഇസ്രയേൽ. ഇറാൻ്റെ ആണവ കേന്ദ്ര പ്രദേശത്താണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ്റെ അർഡാക്കൻ യെല്ലോകേക്ക് പ്ലാന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആണവ ചോർച്ചയില്ലെന്നാണ് ഇറാൻ്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ അറിയിച്ചത്.

അമേരിക്കയും ഇസ്രയേലും ഇറാൻ്റെ ഊർജ-ആണവ നിലയങ്ങൾ കേന്ദ്രികരിച്ച് ആക്രമണം നടത്തുന്നതിന് മുന്നറിയിപ്പ് നൽകി ഇറാൻ രം​ഗത്തെത്തിയിരുന്നു. 'തീക്കളിയാണ് നടത്തുന്നത് വലിയ വില നൽകേണ്ടിവരും' എന്നാണ് ഇറാൻ്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാ​ഗ്ചി അറിയിച്ചത്. ഇസ്രയേൽ ആണവ പ്ലാൻ്റ് ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം ഇസ്രയേലിനും യുഎസിനും മുന്നറിയിപ്പ് നൽകിയത്.

Content Highlights: US President Donald Trump has sharply criticized NATO for not supporting the US in its war against Iran.

dot image
To advertise here,contact us
dot image