165 വർഷത്തെ ചരിത്രം തിരുത്തി; പുതുതായി അച്ചടിക്കുന്ന യുഎസ് പേപ്പർ കറൻസികളിൽ ഇനി മുതൽ ട്രംപിൻ്റെ ഒപ്പ്

ഡോണൾഡ് ട്രംപിൻ്റെ ഒപ്പ് പതിപ്പിക്കുന്നതോട് കൂടി 165 വർഷത്തെ ഫെഡറൽ കറൻസിയുടെ ചരിത്രമാണ് തിരുത്തപ്പെടുന്നത്

165 വർഷത്തെ ചരിത്രം തിരുത്തി; പുതുതായി അച്ചടിക്കുന്ന യുഎസ് പേപ്പർ കറൻസികളിൽ ഇനി മുതൽ ട്രംപിൻ്റെ ഒപ്പ്
dot image

വാഷിം​ഗ്ടൺ: പുതുതായി അച്ചടിക്കുന്ന യുഎസ് പേപ്പർ കറൻസികളിൽ ഇനി മുതൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഒപ്പ് പതിപ്പിക്കാൻ തീരുമാനമായി. അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250-ാം വർഷികത്തോട് അനുബന്ധിച്ചാണ് യുഎസ് ട്രഷറി വകുപ്പിൻ്റെ തീരുമാനം. ചരിത്രത്തിലാദ്യമായാണ് ഒരു സിറ്റിങ് പ്രസിഡൻ്റ് കറൻസിയിൽ ഒപ്പുവെയ്ക്കുന്നത്. ഡോണൾഡ് ട്രംപിൻ്റെ ഒപ്പ് പതിപ്പിക്കുന്നതോട് കൂടി 165 വർഷത്തെ ഫെഡറൽ കറൻസിയുടെ ചരിത്രമാണ് തിരുത്തപ്പെടുന്നത്.

ബ്യൂറോ ഓഫ് എൻ​ഗ്രേവിങ് ആൻ്റ് പ്രിൻ്റിങ് ആണ് യുഎസിൻ്റെ പേപ്പർ കറൻസികൾ അച്ചടിക്കുന്നത്. യുഎസ് മിൻ്റാണ് നാണയങ്ങൾ നിർമ്മിക്കുന്നതും. ജൂണിൽ അച്ചടിക്കുന്ന 100 ഡോളറിൻ്റെ ബില്ലിലാണ് ട്രംപിൻ്റെ ഒപ്പ് ആദ്യം പതിയുക. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്ൻ്റിൻ്റെ ഒപ്പും ഇതിനൊപ്പമുണ്ടാകും. രാജ്യത്തിൻ്റെ സാമ്പത്തിക പുരോ​ഗതിയെയാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്നാണ് സ്കോട്ട് ബെസൻ്റ് പ്രസ്താവനയിൽ പറഞ്ഞത്. രാജ്യത്തിൻ്റെ ചരിത്രപരമായ നേട്ടങ്ങളെ അം​ഗീകരിക്കുന്നതിൻ്റെ ഏറ്റവും ശക്തമായ മാർ​ഗമാണെന്നും അദേഹം കൂട്ടിച്ചേർത്തു.

Content Highlights: Trump signature to appear on US currency, ending 165-year tradition

dot image
To advertise here,contact us
dot image