

ബൊഗോട്ട: കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് നിരവധി പേര്‍ മരിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 80 യാത്രക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സി-130 ഹെര്‍ക്കുലസ് ടാക്ടിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ ക്രാഫ്റ്റാണ് തകര്‍ന്ന് വീണത്. വിമാനത്തില്‍ രണ്ട് പ്ലാറ്റൂണുകള്‍ ഉണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. 110 സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
എക്വഡോറിന് അടുത്തുള്ള പുര്‍ടോ ലെഗുയ്‌സാമോയിലാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകര്‍ന്നുവീണത്. 'സൈനിക യൂണിറ്റുകള്‍ അപടക സ്ഥലത്തെത്തിച്ചേര്‍ന്നിട്ടുണ്ട്. മരിച്ചവരുടെ എണ്ണമോ അപകട കാരണമോ വ്യക്തമല്ല. രാജ്യത്തെ സംബന്ധിച്ച് വളരെ വേദനയുള്ള സംഭവമാണിത്', പ്രതിരോധ മന്ത്രി വ്യക്തമാക്കി. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളു.
Content Highlights: 80 believed to be died at Columbian military plane crash