കാറിൽ നിന്നും ദുർഗന്ധം; നാട്ടുകാർ കണ്ടെത്തിയത് ഏഴ് കുട്ടികളുടെ മൃതദേഹം, കൊലപ്പെടുത്തിയത് പിതാവ്

അഞ്ച് മുതല്‍ 13 വയസ് വരെയുള്ള ഏഴ് കുട്ടികളാണ് മരിച്ചത്

കാറിൽ നിന്നും ദുർഗന്ധം; നാട്ടുകാർ കണ്ടെത്തിയത് ഏഴ് കുട്ടികളുടെ മൃതദേഹം, കൊലപ്പെടുത്തിയത് പിതാവ്
dot image

ട്രിപ്പോളി: ലിബിയയിലെ ബെന്‍ഗാസിയില്‍ ഏഴ് മക്കളെ വെടിവെച്ച് കൊന്ന ശേഷം പിതാവ് ജീവനൊടുക്കി. അല്‍-ഹവാരി സ്വദേശിയായ ഹസന്‍ അല്‍- സവി എന്നയാളാണ് സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ബെന്‍ഗാസിയിലെ അല്‍-ഹവാരി പ്രദേശത്ത് നിര്‍ത്തിയിട്ട കാറിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ച് മുതല്‍ 13 വയസ് വരെയുള്ള ഏഴ് കുട്ടികളാണ് മരിച്ചത്.

കാറില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തുറന്ന് നോക്കിയതോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തലയില്‍ വെടിയേറ്റാണ് കുട്ടികള്‍ മരിച്ചത്. ചില കുട്ടികളുടെ മൃതദേഹം ലഭിച്ചത് യൂണിഫോം ധരിച്ച നിലയിലായിരുന്നു. മാനസികാസ്വസ്ഥ്യത്തെ തുടര്‍ന്നാവാം പിതാവ് കൃത്യം നടത്തിയതും ജീവനൊടുക്കിയതും എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുകയാണ് ഇയാള്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

Content Highlight; Tragic incident in Benghazi; father kills seven children

dot image
To advertise here,contact us
dot image