
മലയാളികളുടെ പ്രിയതാരമാണ് നിവിൻ പോളി. ഒരു സമയത്ത് എന്റർടൈനർ സിനിമകളിലൂടെ നടൻ നേടിയെടുത്ത ആരാധകർ ചെറുതൊന്നുമല്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല നിവിന്. തുടർച്ചയായുള്ള ബോക്സ് ഓഫീസ് പരാജയങ്ങൾ നടനെ പിന്നോട്ടടിക്കുന്നുണ്ട്. ഇപ്പോഴിതാ രണ്ട് റിലീസുകളുമായി ഈ വർഷാവസാനം കംബാക്കിനൊരുങ്ങുകയാണ് താരം.
ബേബി ഗേൾ, സർവ്വം മായ എന്നീ രണ്ട് സിനിമകളാണ് വർഷാവസാനം റിലീസ് കാത്തിരിക്കുന്ന രണ്ട് നിവിൻ പോളി സിനിമകൾ. 'ബേബി ഗേൾ' സംവിധാനം ചെയ്യുന്നത് സൂപ്പർ ഹിറ്റായി മാറിയ സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നായികയായി എത്തുന്നത് ലിജോ മോൾ. നിവിൻ പോളിക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ സംഗീത് പ്രതാപ് അവതരിപ്പിക്കുന്നു. ചിത്രം നവംബർ അവസാനമോ ഡിസംബർ ആദ്യ വാരമോ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് "ബേബി ഗേൾ". ഒരു ത്രില്ലർ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.
അഖിൽ സത്യൻ ഒരുക്കുന്ന സർവ്വം മായ നിവിന്റെ വലിയ പ്രതീക്ഷകൾ ഉള്ള സിനിമയാണ്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. വളരെ സുന്ദരനായിട്ടാണ് നിവിൻ പോളിയെ ടീസറിൽ കാണുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. ഡിസംബർ 25 ന് ക്രിസ്മസ് റിലീസ് ആയി സർവ്വം മായ തിയേറ്ററുകളിൽ എത്തും. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സർവ്വം മായ. സിനിമയിൽ ഇവരുടെ കോമ്പിനേഷൻ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്ന് അഖിൽ സത്യൻ റിപ്പോർട്ടറിനോട് നേരത്തെ മനസുതുറന്നിരുന്നു.
#NivinPauly - #Garudan Director Arun Varma's #BABYGIRL planning as a November end or December release.
— AB George (@AbGeorge_) October 22, 2025
Script : Bobby-Sanjay
Producer : Listin Stephen
Cast : Nivin Pauly, Lijomol, Sangeeth Prathap, Abhimanyu Thilakan@magicframes2011 Production No. 36 pic.twitter.com/Mv0i9uovpo
സിനിമയുടെ രചനയും എഡിറ്റിങ്ങും അഖിൽ തന്നെയാണ് നിർവഹിക്കുന്നത്. ഫയർ ഫ്ലൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് നിർമാണം. ശരൺ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ഇതോടൊപ്പം തമിഴ് ചിത്രമായ ബെൻസിലും നിവിൻ വില്ലൻ വേഷത്തിൽ എത്തുന്നുണ്ട്. നടൻ സിനിമയുടെ സെറ്റിൽ ജോയിൻ ചെയ്തു. രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്സായ എല്‍ സി യുവിലെ അടുത്ത സിനിമയാണ്.
Content Highlights: Nivin Pauly upcoming movie details