
തലയില്‍ എണ്ണ തേച്ച് കുളിക്കുക എന്നത് ഇന്ത്യന്‍ സംസ്‌കാരത്തില്‍ പലരും ശീലിച്ച് വരുന്ന ഒന്നാണ്. മുടിക്കും ശരീരത്തിനും എണ്ണ തേക്കുന്നത് ഗുണകരമാണെന്ന് പല ആരോഗ്യ വിദഗ്ദ്ധരും നമ്മള്‍ക്ക് പറയാറുമുണ്ട്. എല്ലാ ദിവസവും എണ്ണ തലയില്‍ തേച്ചില്ലെങ്കില്‍ അത് മുടിയിലും തലയോട്ടിയിലും വിവിധ തരം പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അവ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
തലയോട്ടിയിലെ വരള്‍ച്ചയും ചൊറിച്ചിലും
എണ്ണ ഒരു പ്രകൃതിദത്ത കണ്ടീഷണറാണ്. ഇത് നിങ്ങളുടെ മുടിക്ക് ഈര്‍പ്പം നല്‍ക്കുകയും വരണ്ടുപോകുന്നതില്‍ നിന്ന് രക്ഷ നല്‍കുകയും ചെയ്യുന്നു. എണ്ണ തേക്കുന്നത് കുറയുമ്പോള്‍ മുടിയിഴകള്‍ പരുക്കനായേക്കാം. ഇത് പെട്ടെന്ന് മുടി പൊട്ടി പോകാന്‍ കാരണമായേക്കാം. കൂടാതെ
തലയോട്ടി വരണ്ട് പോകാനും തുടങ്ങിയേക്കാം. ഇത് കഠിനമായ ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും വഴിവെക്കും.
മുടി കൊഴിച്ചില്‍
തലയില്‍ എണ്ണ തേക്കുന്നത് മുടിയുടെ വളര്‍ച്ച വേഗത്തിലാക്കും. മുടിയ്ക്ക് മതിയായ പോഷകങ്ങള്‍ നല്‍കുന്നതില്‍ എണ്ണയ്ക്ക് വലിയ പങ്കുണ്ട്. എണ്ണ തേക്കുന്നത് പെട്ടെന്ന് നിര്‍ത്തിയാല്‍ പോഷകങ്ങള്‍ കുറയുകയും മുടിയുടെ ബലം നഷ്ടമാകുകയും ചെയ്‌തേക്കാം. ഇത് മുടി കൊഴിയുന്നത് ക്രമാതീതമായി വര്‍ധിപ്പിച്ചേക്കാം.
മുടിയുടെ തിളക്കവും മിനുസതയും നഷ്ടമാകുന്നു
ഈ കാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് വരണ്ട പരുക്കനായ മുടി എന്നത്. മാറി വരുന്ന വെള്ളത്തിന്റെ ഉപയോഗവും വിവിധ ഷാംപൂകളും മുടിയുടെ മിനുസത്തെ ഇല്ലാതാകുന്നു. എന്നും എണ്ണ തേക്കുന്ന മുടി കൂടുതല്‍ മിനുസമാര്‍ന്നതായിരിക്കും. ഇതിന് പുറമേ മുടിയില്‍ ജട പിടിക്കുന്നതും കുറയ്ക്കുന്നു.
പുതിയ മുടിയിഴകള്‍ കുറയുന്നു
തേങ്ങ, ആവണക്കെണ്ണ, ബദാം തുടങ്ങിയ എണ്ണകളില്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ധാരാളം പോഷകങ്ങളുണ്ട് . മുടിയില്‍ എണ്ണ തേക്കാതെ വരുമ്പോള്‍ വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷണം മുടിക്ക് ലഭിച്ചേക്കില്ല. പഴയ മുടികളുടെ അറ്റം പിളരാനും അവയുടെ ആരോഗ്യം നഷ്ടപ്പെടാനും എണ്ണയുടെ അഭാവം കാരണമാകും.
സമ്മര്‍ദ്ദവും കുറഞ്ഞ രക്തപ്രവാഹവും
എണ്ണ തലയില്‍ തേക്കുന്നത് തലയിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. ഇത് സമ്മര്‍ദ്ദം കുറച്ച് ശാന്തത കൈവരിക്കാന്‍ സഹായിക്കുന്നു. അതായത് തലമുടിക്ക് മാത്രമല്ല മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താനും എണ്ണ സഹായിക്കും.
Content Highlights- What happens if you don't oil your head every day?