ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ ഗാന്ധി പ്രതിമ വികൃതമാക്കിയ നിലയിൽ; അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ

ഇന്ത്യാവിരുദ്ധ വാക്കുകൾ എഴുതിയും പെയിൻ്റടിച്ചുമാണ് പ്രതിമ വികൃതമാക്കിയത്

ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ ഗാന്ധി പ്രതിമ വികൃതമാക്കിയ നിലയിൽ; അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ
dot image

ലണ്ടൻ: ​ഗാന്ധിജയന്തി ആഘോഷങ്ങൾ അടുത്തിരിക്കേ ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാ​ഗാന്ധിയുടെ വെങ്കല പ്രതിമ വികൃതമാക്കിയ നിലയിൽ. ഇന്ത്യാവിരുദ്ധ വാക്കുകൾ എഴുതിയും പെയിൻ്റടിച്ചുമാണ് പ്രതിമ വികൃതമാക്കിയത്. സംഭവത്തിൽ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ രംഗത്തെത്തി. ലജജാകരമായ പ്രവൃത്തിയും അ​ഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണവുമാണെന്ന് ഹൈക്കമ്മീഷൻ പ്രതികരിച്ചു.

പ്രതിമ വികൃതമാക്കിയ സംഭവം ഹൈക്കമ്മീഷൻ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചു. പ്രതിമ പഴയ രീതിയിലാക്കാൻ നടപടികൾ സ്വീകരിച്ചതായും ഹൈക്കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

1968 ലാണ് ടാവിസ്റ്റോക്ക് സ്ക്വയറിൽ പ്രതിമ അനാച്ഛാദനം ചെയ്തത്. ലണ്ടനിൽ നിയമ വിദ്യാർത്ഥിയായിരുന്ന മഹാത്മാ​ഗാന്ധിയോടുള്ള ആദരസൂചകമായാണ് പ്രതിമ സ്ഥാപിച്ചത്.

Content Highlight : Indian High Commission condemns vandalism of Gandhi statue in Tavistock Square, London

dot image
To advertise here,contact us
dot image