വാഷിങ് മെഷീന്‍ പ്രവര്‍ത്തിക്കാത്തതില്‍ തര്‍ക്കം; അമേരിക്കയില്‍ ഇന്ത്യൻ വംശജന്‍റെ കഴുത്തറുത്തു

സംഭവത്തില്‍ പ്രതി യോര്‍ദാനിസ് മാര്‍ട്ടിനെസിനെ പൊലീസ് പിടികൂടി

വാഷിങ് മെഷീന്‍ പ്രവര്‍ത്തിക്കാത്തതില്‍ തര്‍ക്കം; അമേരിക്കയില്‍ ഇന്ത്യൻ വംശജന്‍റെ കഴുത്തറുത്തു
dot image

ഡാളസ്: വാഷിങ് മെഷീന്‍ പ്രവര്‍ത്തിക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇന്ത്യന്‍ വംശജനായ മോട്ടല്‍ മാനേജറെ ക്യൂബന്‍ പൗരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയില്‍ നിന്ന് കുടിയേറിയ ചന്ദ്ര നാഗമല്ലയ്യ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി യോര്‍ദാനിസ് മാര്‍ട്ടിനെസിനെ പൊലീസ് പിടികൂടി. കുടുംബത്തിന് മുന്നില്‍ വച്ചായിരുന്നു പ്രതി നാഗമല്ലയ്യയെ കൊലപ്പെടുത്തിയത്. യോര്‍ദാനിസ് ക്രമിനല്‍ പശ്ചാത്തലത്തലമുള്ള ക്യൂബന്‍ പൗരനാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു.

ഡാളസിലെ ഡൗണ്‍ടൗണ്‍ സ്യൂട്‌സ് മോട്ടലിന്റെ മാനേജരായിരുന്നു കൊല്ലപ്പെട്ട ചന്ദ്ര നാഗമല്ലയ്യ. വാഷിങ് മെഷീന്‍ പ്രവര്‍ത്തിക്കാത്തതുമായി ബന്ധപ്പെട്ട് നാഗമല്ലയ്യയും യോര്‍ദാനിസും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് മാര്‍ട്ടിനസ് നാഗമല്ലയ്യയെ കുത്തുകയും വെട്ടുകയും ചെയ്യുകയായിരുന്നു. നാഗമല്ലയ്യ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

നാഗമല്ലയ്യയുടെ ഭാര്യയും മകനും അക്രമിയെ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി പ്രതി നാഗമല്ലയ്യയെ ക്രൂരമായി ആക്രമിക്കുകയും തല ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്തി നിലത്തിട്ട് ചവിട്ടുകയും ചവറ്റുകൊട്ടയിലിടുകയും ചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

Content Highlight; Indian motel manager found beheaded in Dallas

dot image
To advertise here,contact us
dot image