
Jul 11, 2025
10:20 PM
ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ചാവേര്‍ സ്ഫോടനം. മാര്‍ ഏലിയാസ് പളളിയില്‍ കുര്‍ബാന നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. 25 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 30 പേരുടെ നില അതീവഗുരുതരമാണ്. കുട്ടികള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ ഐഎസ്‌ഐഎസ് ആണ് എന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് സിറിയയില്‍ ചാവേര്‍ ആക്രമണമുണ്ടാകുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്‌ലാമിക ഭരണത്തിന് കീഴിലുളള സിറിയയില്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് ചാവേര്‍ സ്‌ഫോടനമുണ്ടായിരിക്കുന്നത്. രാജ്യത്ത് തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പര്‍ സെല്‍ സാന്നിദ്ധ്യമുണ്ടെന്ന ആശങ്കകള്‍ ഇതോടെ ഉയര്‍ന്നിട്ടുണ്ട്.
അക്രമി പളളിയിലേക്ക് കടന്നുവരികയും പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആളുകള്‍ക്കുനേരെ വെടിയുതിര്‍ത്തതിനു ശേഷമാണ് ഇയാള്‍ സ്വയം പൊട്ടിത്തെറിച്ചതെന്നാണ് ദൃക്‌സാക്ഷി പറയുന്നത്.
Content Highlights: Suicide bomber attack in damascus church 25 deaths report