ഇനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികൻ ജെഫ് ബെസോസല്ല, അത് ലാറി എലിസൺ

ഒന്നാം സ്ഥാനം ഈ തവണയും ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്നെ നേടി

dot image

വാഷിങ്ടന്‍: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ധനികനായി ഒറാക്കിളിന്റെ ലാറി എലിസണ്‍. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിനെ പിന്തള്ളിയാണ് ലാറി എലിസണ്‍ രണ്ടാം സ്ഥാനത്തെത്തിയത്. എന്നാല്‍ ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഈ തവണയും ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്നെ നേടി.

മൊത്ത സമ്പത്തില്‍ നിന്ന് 26 ബില്ല്യണോളം വര്‍ധനയാണ് ഒറാക്കിള്‍ സ്ഥാപകനായ ലാറി എലിസണിന് ഉണ്ടായിരിക്കുന്നത്. ഈ വര്‍ധനവ് തന്നെയാണ് ജെഫ് ബെസോസിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താന്‍ ലാറിയെ സഹായിച്ചതും. 2018 മുതല്‍ 2022 വരെ മസ്‌കിന്റെ ടെസ്ല ഡയറക്ടര്‍ ബോര്‍ഡില്‍ സേവനമനുഷ്ഠിച്ചയാളാണ് ലാറി. സോഫ്റ്റ്‌വെയര്‍ ഭീമനായ ഒറാക്കിളിന്റെ സ്ഥാപകനായ ലാറിക്ക് നിലവില്‍ 243 ബില്യണ്‍ ഡോളറാണ് ആസ്തി. മൂന്നാം സ്ഥാനക്കാരനായി ജെഫിന് 227 ബില്ല്യണും ഒന്നാം സ്ഥാനക്കാരനായ മസ്‌കിന് 407 ബില്ല്യണുമാണ് ആസ്തി.

ഈ ആഴ്ചയിൽ 191 ബില്ല്യണിൽ നിന്ന് 411.4 ബില്ല്യണിലേക്കാണ് ഇലോണിൻ്റെ സമ്പത്ത് വര്‍ധിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടതിന് പിന്നാലെ ട്രംപിനോട് നടത്തിയ ക്ഷമാപണത്തിന് പിന്നാലെയാണ് ഈ വര്‍ധനവ് ഉണ്ടായതെന്നാണ് നിരീക്ഷണം.

Content Highlights- The world's second richest man is no longer Jeff Bezos, it's Oracle's Larry Ellison

dot image
To advertise here,contact us
dot image