

ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാറിനെ നയിക്കും. ഇതിനിടെ ചികിത്സയുമായി ബന്ധപ്പെട്ട് പാരീസിലായിരുന്ന യൂനുസ് ചടങ്ങിന് വേണ്ടി ധാക്കയിലേക്ക് തിരിച്ചു. ഇന്ന് രാത്രി 8 മണിക്ക് ഇടക്കാല സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൈനിക മേധാവി ജനറൽ വാഖർ ഉസ് സമാൻ അറിയിച്ചു.
'ഞാൻ എന്റെ നാട്ടിലേക്ക് മടങ്ങുകയാണ്. അവിടെ എന്താണ് സംഭവിക്കുന്നതെന്നും നേരിടുന്ന പ്രശ്നത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്നും ആലോചിക്കേണ്ടതുണ്ടെ'ന്ന് മുഹമ്മദ് യൂനുസ് പറഞ്ഞു. പാരീസിലെ ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധിക വസ്ത്രങ്ങൾ എടുക്കാൻ പോലും സമയം കിട്ടിയില്ല; ഹസീനയ്ക്ക് രാജ്യംവിടാൻ ലഭിച്ചത് 45 മിനിറ്റ് മാത്രംഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് പലായനം ചെയ്തതിന് പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹബുദ്ദീൻ ആണ് 84 കാരനായ മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ തലവനായി തിരഞ്ഞെടുത്തത്. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്ക്കാരിൻ്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്ത്ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇടക്കാല സർക്കാരിൽ ഉൾപ്പെടുത്താൻ 10-14 പ്രമുഖരുടെ പേരു വിവരങ്ങൾ അടങ്ങിയ പട്ടിക വിദ്യാര്ത്ഥി നേതാക്കൾ നൽകിയിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനം നടത്തിയതിന് 2006 ൽ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു. രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് തീരുമാനത്തോടുള്ള യൂനുസിന്റെ പ്രതികരണം. ഇടക്കാല സര്ക്കാര് ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും യൂനുസ് പറഞ്ഞിരുന്നു.