

ധാക്ക: സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെത്തുടർന്ന് രാജിവച്ച ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാൻ സൈന്യം നൽകിയത് വെറും 45 മിനിറ്റ് മാത്രമെന്ന് റിപ്പോർട്ട്. അധിക വസ്ത്രങ്ങൾ പോലും എടുക്കാൻ സാധിക്കാതെയാണ് ഹസീനയും സംഘവും രാജ്യം വിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. മിലിട്ടറി ട്രാൻസ്പോർട്ട് ജെറ്റിൽ ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് പുറപ്പെട്ട ഹസീന ഡൽഹിക്ക് സമീപമുള്ള ഹിൻഡൺ എയർബേസിലാണ് ഇറങ്ങിയത്. തൻ്റെ സഹോദരിയായ ഷെയ്ഖ് രെഹാന അടുത്ത സഹായികൾക്കുമൊപ്പമാണ് ഹസീന ഇന്ത്യയിലെത്തിയത്.
തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ഹസീനയുടെ സംഘത്തിന് അധിക വസ്ത്രങ്ങളോ നിത്യോപയോഗ വസ്തുക്കളോ കൊണ്ടുപോകാൻ പോലും കഴിയിഞ്ഞിട്ടില്ലെന്ന് ദേശീയ മാധ്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പ്രോട്ടോക്കോൾ ഓഫീസിലെ അംഗങ്ങളാണ് സംഘത്തിനുളള വസ്ത്രവും നിത്യ ഉപയോഗ സാധനങ്ങളും വാങ്ങാൻ സഹായിച്ചതെന്നും വിവരങ്ങളുണ്ട്. പ്രഷോഭം കനത്തതോടെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോലും അതിക്രമിച്ചുകയറിയ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടാണ് സംഘം ഇന്ത്യയിലെത്തിയതെന്ന് ബംഗ്ലാദേശ് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പെട്ടെന്നുളള രാജ്യം വിടൽ ഹസീന ഉൾപ്പെട്ട സംഘത്തിന് മനോവിഷമം ഉണ്ടാക്കിയിരുന്നുവെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചതായും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
മുഹമ്മദ് യൂനുസ് നയിക്കുന്ന ബംഗ്ലാദേശ് ഇടക്കാല സർക്കാറിന്റെ സത്യപ്രതിജ്ഞ നാളെമറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം തേടുന്നത് വരെ ഹസീന ഇന്ത്യയിൽ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയിലെത്തി മൂന്നാം ദിവസവും സുരക്ഷിതമായാണ് കഴിയുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് കുമാർ ഡോവൽ നേരത്തെ ഹസീനയും സംഘവുമായും കൂടികാഴ്ച നടത്തിയിരുന്നു. ബംഗ്ലാദേശിൻ്റെ സ്ഥാനം ഒഴിഞ്ഞ ഷെയ്ഖ് ഹസീനയുടെ ഭാവി പദ്ധതികൾ ചർച്ച ചെയ്തതായി ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തതു.
അതേസമയം നൊബേല് സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്ക്കാരിനെ നയിക്കും. മുഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് നിർണായക ചർച്ചകൾക്കെടുവിൽ ഇടക്കാല സര്ക്കാരിനെ നയിക്കാന് മുഹമ്മദ് യൂനുസിനെ തിരഞ്ഞെടുത്തത്. മുഹമ്മദ് യൂനുസിനെ ഇടക്കാല സര്ക്കാരിൻ്റെ ഉപദേശകനാക്കണമെന്ന് സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ വിദ്യാര്ത്ഥി നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനുള്ള പ്രവർത്തനം നടത്തിയതിന് 2006 ൽ 83 കാരനായ മുഹമ്മദ് ഷഹാബുദ്ദീന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.
രാജ്യത്ത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് നടക്കണമെന്ന് പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ യൂനുസ് പ്രതികരിച്ചിരുന്നു. ഇടക്കാല സര്ക്കാര് ഒരു തുടക്കം മാത്രമാണ്. സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ മാത്രമേ നീണ്ടുനില്ക്കുന്ന സമാധാനം രാജ്യത്ത് വരികയുള്ളൂ. തിരഞ്ഞെടുപ്പില്ലാതെ മാറ്റമുണ്ടാവില്ലെന്നും യൂനുസ് പറഞ്ഞു.