

ഇന്ത്യൻ പ്രീമിയർ ലീഗ് 2027 സീസണിന് ഇപ്പോൾ തന്നെ അരങ്ങുണർന്നു കഴിഞ്ഞു. താരങ്ങളുടെ ട്രേഡ് സജീവമായി നടക്കുന്നുണ്ട്. അതോടപ്പം പല ടീമുകളും ഫിറ്റ്നസ് ക്യാംപുകളടക്കം ആരംഭിച്ച് കഴിഞ്ഞു.
ചില ടീമുകൾ മികവ് ആവർത്തിക്കാനൊരുങ്ങുമ്പോൾ ചിലർ പിഴവുകൾ നികത്തി ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. ഇതിൽ ചെന്നൈ സൂപ്പർ കിങ്‌സ് ലക്ഷ്യമിടുന്നത് പിഴവുകൾ തിരുത്താനാണ്.
അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നെെ സൂപ്പർ കിങ്സിന് അവസാന സീസണുകളിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കാനായത്. 2023ലാണ് ചെന്നെെ സൂപ്പർ കിങ്സ് അവസാനമായി കപ്പിലേക്കെത്തിയത്. ഇതിന് ശേഷം ചെന്നെെ സൂപ്പർ കിങ്സിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല.
അതുകൊണ്ട് തന്നെ ഒരു ഉടച്ചു വർക്കലാണ് ചെന്നൈയിൽ നടക്കുന്നത്. ഇതിന്റെ ആദ്യ പടിയായാണ് പരിശീലകൻ സ്റ്റീഫൻ ഫ്ളമിങ്ങിനെ സിഎസ്കെ ഒഴിവാക്കിയത്. പുതിയ പരിശീലകനായി മെെക്കൽ ഹസിയെ കൊണ്ടുവരാനാണ് സിഎസ്കെ പദ്ധതിയിടുന്നത്. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
റുതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല. സഞ്ജു സാംസണെ അടുത്ത സീസണിൽ നായകനായി കൊണ്ടുവന്നേക്കുമെന്നാണ് സൂചനകൾ.
അതിനിടയിൽ പേസ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയെ കൊണ്ടുവരാൻ ടീം ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഹാർദിക് പാണ്ഡ്യക്ക് ക്യാപ്റ്റൻ സ്ഥാനം വേണമെന്നതിനാൽ ഈ കൂടുമാറ്റം ഇപ്പോൾ അസാധ്യമായിരിക്കുകയാണ്.
എംഎസ് ധോണി അടുത്ത സീസണിൽ താരമായി തുടരില്ല എന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്നാൽ മെന്റർ എന്ന നിലയിൽ പ്രവർത്തിക്കാനുള്ള സാധ്യത കൂടുതലാണ്.
content highttps:ipl csk major changes sanju samson captain michael hussey coach ms dhoni mentor